Vikara Naukayumai

Movie

Amaram

Music Director

Raveendran

Lyrics Writer

Kaithapram Damodaran Namboothiri

Singer(s)

Chithra K S, Yesudas K J

Release

1992

Song

Vikara Naukayumai

വികാര നൌകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിതുമ്പി
രാക്കിളി പൊന്മകളെ… നിന്‍ പൂവിളി യാത്രാമൊഴിയാണൊ…
നിന്‍ മൌനം..പിന്‍ വിളിയാണോ…. ( വികാര നൌക)

വെണ്ണുര വന്നു തലോടുമ്പൊള്‍ തടശില അലിയുകയായിരുന്നൊ…(2)
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരെ തുഴയെറിയുമ്പൊള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നു..
രാക്കിളി പൊന്മകളേ… നിന്‍ പൂവിളി യാത്രാമൊഴിയാണോ…
നിന്‍ മൌനം..പിന്‍ വിളിയാണൊ…. ( വികാര നൌക)

ഞാനറിയാതെ നിന്‍ പൂമിഴിതുമ്പില്‍ കൌതുകമുണരുകയായിരുന്നു (2)
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനേ..
ഇലകളും കനികളും മരതക വര്‍ണവും വെറുതേ മരഞ്ഞേനേ..
രാക്കിളി പൊന്മകളേ… നിന്‍ പൂവിളി യാത്രാമൊഴിയാണോ…
നിന്‍ മൌനം..പിന്‍ വിളിയാണോ…. ( വികാര നൌക)