Maranamethunna Nerathu

Movie

Spirit

Music Director

Shahabaz

Lyrics Writer

Rafiq Ahamed

Singer(s)

Unnimenon

Release

2012

Song

Maranamethunna nerathu

മരണമെത്തുന്ന നേരത്തു നീയെന്‍റെ-അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായി അകത്തേക്കെടുക്കും ശ്വാസ-കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ-അരികില്‍ ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി-യെടുക്കാത്തൊരീ ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ 
അറിവുമോര്‍മ്മയും കത്തും ശിരസില്‍ നിന്‍- ഹരിത സ്വച്ചസ്മരണകല്‍ പെയ്യുവാന്‍ 

മരണമെത്തുന്ന നേരത്തു നീയെന്‍റെ-അരികില്‍ ഇത്തിരി നേരം ഇരിക്കണേ

അധരമാം ചുമ്പനത്തിന്‍റെ മുറിവു നിന്‍ മധുര നാമ-ജപതിനാല്‍ കൂടുവാന്‍ 
പ്രണയമെ.. നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍ ഒര്‍ത്തെന്‍റെ പാദം തണുക്കുവാന്‍ -2
അതു മതീ..യുടല്‍മൂടിയ മണ്ണില്‍ നിന്‍-ന്നിവന്‌ പുല്‍ക്കൊടിയായുയിര്‍ത്തേല്‍ക്കുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ- അരികില്‍ ഇത്തിരി നേരം ഇരിക്കണേ (2)

ഹുമ്…ഹുമ്…ഹുമ്…ഹൂംമ്…