Paalvarna kuthiramel

ഗാനം : പാൽവർണ്ണക്കുതിരമേൽ
ചിത്രം : കടുവ
വര്‍ഷം : 2022
ആലാപനം : ജേക്സ് ബിജോയ്, ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക്
സംഗീതം : ജേക്സ് ബിജോയ്
ഗാനരചന : സന്തോഷ് വർമ്മ

പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ-
പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ..
പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ
നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ…

ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ- 
ഇവയൊന്നും ചിരകാലമിരിപ്പതല്ലാ..
പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല് 
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ…

മനമാണാ മിടുക്കന്റെ പടക്കുതിര ..
മതിയാണാ പോരാളിയ്ക്ക് തിളങ്ങും വേല്..
കുതിര തൻ കാലിൽ ചുറ്റിപ്പിടിയ്ക്കും പാമ്പേ –
പിടി കുതറിക്കുളമ്പടിച്ച് കുതിയ്ക്കും വീരൻ..

നിൻ വഴികളിൽ തടയിടും
ശിലകളെതിരെ പൊരുതി
നിൻ എതിരിനായ് അണയുമീ
നിരയിൽ കനല് വിതറി
നീ ഉശിരുമായ് കളമിതിൽ
കളികൾ തുടര് തുടര്
നിൻ അടരിൽ നീ അനുദിനം –
വിജയവഴിയിലണയ്

മദമടിമുടി നിറയും പാമ്പേ-  
മതി മതി കളി മതി നിൻ ആട്ടം
രണ്ടാളിലെയൊരുവൻ മണ്ണിൽ
വീഴും വരെയിനിയീ യുദ്ധം..

പകലുകളും രാവും താണ്ടി 
പട തുടരും നിൻ നേരേ
കുടിലതയെ പാടേ നീക്കാ-
നൊരു മഴു വീഴും അടിവേരിൽ 
അകമേയേറിയ വൈരം നിന്നിലെ
വിഷമായ് മാറുമ്പോൾ…
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ 
വരവായേ വീരൻ..

പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ-
പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ..
പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ
നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ…

ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ- 
ഇവയൊന്നും ചിരകാലമിരിപ്പതല്ലാ..
പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല് 
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ…

Song : Paalvarnna kuthiramel
Movie : Kaduva
Year : 2022
Singers : Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok
Music : Jakes Bejoy
Lyricist : Santhosh Varma

Paalvarna kuthiramel irunnoruthan ithaa-
Paambine ethirkkuvaan purappedunne
Pandathe charithathil sahadaayepol avan
Naayaadaan manassukondorukkamaaye

Chirakundu fanamundenn ahankarikkum paambe-
Ivayonnum chirakaalam irippathalla
Paaraake visham thuppum kudila paambe chollu
Nerine jeyippaan nee karuthanaano

Manamaanaa midukkante padakkuthira
Mathiyaanaa poraalikku thilangum velu
Kithirathan kaalil chutti pidikkum paambe pidi
Kuthari kulambadichu kuthikkum veeran

Nin vazhikalil thadayidum
Shilakal ethire poruthi
Nin ethirinaay anayumee
Nirayil kanalu vithari
Nee ushirumaay kalamithil
Kalikal thudaru thudaru
Nin adaril nee anudinam
Vijaya vazhiyil anayu

Madham adimudi nirayum paambe
Mathi mathi kali mathi nin aattam
Randaalile oruvan mannil
Veezhum vare iniyee yuddham

Pakalukalum raavum thaandi
Pada thudarum nin nere
Kudilathaye paade neekkaanoru
Mazhu veezhum adiveril
Akameriya vairam ninnile
Vishamaay maarumbol
Vilayaattathinu theerppundaakkaan
Varavaaye veeran

Paalvarna kuthiramel irunnoruthan ithaa
Paambine ethirkkuvaan purappedunne
Pandathe charithathil sahadaayepol avan
Naayaadaan manassukondorukkamaaye
Chirakundu fanamundenn ahankarikkum paambe
Ivayonnum chirakaalam irippathalla
Paaraake visham thuppum kudila paambe chollu
Nerine jeyippaan nee karuthanaano

Lyrics – Ml
Lyrics – En