Varamanjaladiya Ravinte

Movie

Pranayavarnankal

Music Director

Vidya Sagar

Lyrics Writer

Sachithanandan Puzhangara

Singer(s)


Sujatha

Release

1998

Song

Varamanjaladiya Ravinte

വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി..
നിമിനേരമെന്തിനൊ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തന്‍ ചുമ്പന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി…അവളെ
പനിനീര്‍ മലരാക്കി..
വരമഞ്ഞലാടിയ രവിന്‍റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി..

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരെ..
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരേ..
നിനവുകളെഴുതിയതാരെ..
അവളെ തരളിതയാക്കിയതാരേ..

വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി..
മിഴിനേരമെന്തിനൊ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി..

മിഴി പെയ്തു തൊര്‍ന്നൊരു സായന്തനതില്‍
മഴയായ് ചാറിയതാരെ…
ദളമര്‍മ്മരം നേര്‍ത്ത ചില്ലകല്ക്കുള്ളില്‍
കുയിലായ് മാറിയതാരേ…
അവളുടെ കവിളില്‍ തുടുവിരളാലെ
കവിതകളെഴുതിയതാരെ..
മുകുളിതയാക്കിയതാരെ..
അവളെ പ്രണയിനിയാക്കിയതാരെ..

വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി..
നിമിനേരമെന്തിനൊ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തന്‍ ചുമ്പന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി…അവളെ
പനിനീര്‍ മലരാക്കി..