Nee Januvariyil Viriyumo

Movie

Akale

Music Director

M Jayachandran

Lyrics Writer

Gireesh Puthanchery

Singer(s)

Sujatha, Venugopal

Release

2004

Song

Nee Januvariyil Viriyumo

റോസ്.. ബ്ലൂ റോസ് ആഹാ..
നീ.. ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായ്‌ ഉയരുമോ
‌ശിശിരമായ്‌ പടരുമോ (നീ ജനുവരിയില്‍)

അകലെ ഇനി അകലെ
അലിവിന്‍ തിരയുടെ നുരകള്‍
ഇനിയും സ്വയം ഇനിയും
പറയാം പരിഭവ കഥകള്‍
ചിറകുകള്‍ തേടും ചെറുകിളിമകള്‍ പോലെ
മറയുമൊരീഅറന്‍ പകലിതളുകളോടെ
ഓ റോസ് ബ്ലൂ റോസ് ആഹാ.. (നീ ജനുവരിയില്‍)

വെറുതേ ഇനി വെറുതേ മധുരം പകരുന്ന വിരഹം..
ഹൃദയം.. മൃദുഹൃദയം…
തിരയും തരളിത നിമിഷം
അകലെനിലാവിന്‍ നിറമിഴിയിമ പോലെ
അരിയകിനാവിന്‍ മണിവിരല്‍ മുനയേറ്റാല്‍
ഓ റോസ് ബ്ലൂ റോസ് ആഹാ… (നീ ജനുവരിയില്‍)