Aaro Viral Meetti

Movie

Pranaya Varnankal

Music Director

Vidya Sagar

Lyrics Writer

Girish Puthenchery

Singer(s)

Yesudas K J / Chitra K.S

Release

1998

Song

Aaro Viral Meeti

ആരൊ വിരള്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം ..
തളരും തനുവൊടേ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ….
വിരഹാര്‍ദ്രയായ സന്ധ്യേ..
ഇന്നാരൊ വിരള്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായ്
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ അര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായ്
നിന്‍റെ അര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായ്
ഇരുളില്‍ പരന്നു മുറിവേറ്റു പാടുമൊരു
പാവം തൂവല്‍ കിളിയായ് നീ

ആരൊ വിരള്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ
പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്
കാത്തു നില്പ്പതാരേ
നിന്‍റെ മോഹ ശകലം പീലി ചിറകൊദിഞ്ഞ ശലഭം
നിന്‍റെ മോഹ ശകലം പീലി ചിറകൊദിഞ്ഞ ശലഭം
മനസില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍ മുകിലായ്

ആരൊ വിരള്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം ..
തളരും തനുവൊടേ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ….
വിരഹാര്‍ദ്രയായ സന്ധ്യേ..