Uyarum manjalayil

ഗാനം : ഉയരും മഞ്ഞലയിൽ
ചിത്രം : ജൂണ്‍
വര്‍ഷം : 2019
ആലാപനം : ഗൗരി ലക്ഷ്മി
സംഗീതം : ഇഫ്തികാർ അലി
ഗാനരചന : അനു എലിസബത്ത് ജോസ്

ഉയരും മഞ്ഞലയിൽ..
മറയും ഇന്നലെകൾ..
ഒരു പൂക്കാലം പൊഴിയുമീ
ഇലകൾ…

മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായി
വിടർന്നു നിന്നോ…
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ
നിറങ്ങളാലേ…

അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും
ആ മുഖമോന്നു കാണാനായ്…
വിരുന്നു വരാനായ്…
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ-
പൊൻമാരി തന്നിൽ…
നനഞ്ഞു നീ…
തനനനാന…തനനനാന…

തിരികേ മടങ്ങുന്നൊരലകളിലേ വെൺ
മൺതരികൾ പോലെ
ഓര്മകളൂറി നിന്നില്ലേ…
നിറഞ്ഞ നിലാവിൽ…
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ
നിന്നിൽ…കവിതയായ്…

Song : Uyarum Manjalayil
Movie : June
Year : 2019
Singer : Gowri Lakshmi
Music : Ifthikar Ali
Lyricist : Anu Elizabeth Jose

Uyarum manjalayil
Marayum innalekal
Oru pookkaalam
Pozhiyumee ilakal

Manassile ormmakal
Kurunnu pookkalaay
Vidarnnu ninno
Adarnnoree mohavum
Koruthu cherthuvo
Nirangalale

Ariyaathe nenjinte izhakalilaaro
Neytha priyamolum
Aa mukhamonnu kaanaanaay
Virunnu varaanaay
Piriyaathe poyoraa vazhitharil
Niraye pozhinjorormma
Ponmaari thannil
Nananju nee

Thirike madangunnoralakalile ven
Mantharikal pole
Ormmakaloori ninnille niranja nilaavil
Parayaathe ninna vaakkilellaame
Ariyaathe poya theeraa mohangal
Ninnil kavithayaay

Lyrics – Ml
Lyrics – En