Minni Minni

ഗാനം : മിന്നി മിന്നി കണ്ണുചിമ്മി
ചിത്രം : ജൂണ്‍
വര്‍ഷം : 2019
ആലാപനം : അമൃത സുരേഷ്
സംഗീതം : ഇഫ്തികാർ അലി
ഗാനരചന : വിനായക് ശശികുമാർ

മിന്നി മിന്നി കണ്ണുചിമ്മി
നിന്നെ നോക്കി
പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ
പൂന്തെന്നൽ പോലെൻ
കിളിവാതിലിൻ അഴി നീക്കി നീ വരൂ

എത്ര ഞാൻ നിൻ മുഖം
ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ
മെല്ലെ നീങ്ങുന്നു
കണ്ണുകൾ കൊള്ളവേ
ഉള്ളു നീറുന്നു ആദ്യമായ്..
നിൻ വിരൽ തുമ്പുകൾ
മിന്നലാകുന്നു
നിൻ സ്വരം പോലുമി-
ന്നീണമാകുന്നു
പിഞ്ചിളം കുഞ്ഞുപോൽ
നീ ചുവക്കുന്നു
സ്വപ്നമോ നേരോ

മിന്നി മിന്നി കണ്ണുചിമ്മി
നിന്നെ നോക്കി
പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ

കണ്മഷിക്കൂടിതാ
ഞാൻ തുറക്കുന്നു
കാൽവിരൽ മണ്ണിലെ
ചിത്രമാകുന്നു
എന്നിലെ പൊൻമയിൽ
പീലി നീർത്തുന്നു വെറുതേ..
നീ വരും വീഥിയിൽ
ഞാനിരിക്കുന്നു
നിന്റെ കൺകോപവും
ഭംഗി തോന്നുന്നു
നിന്റെ കണ്ണാടിയായ്
മെല്ലെ മാറുന്നു
മന്ത്രമായ് ചൊല്ലൂ
മിന്നി മിന്നി കണ്ണുചിമ്മി
നിന്നെ നോക്കി
പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ
പൂന്തെന്നൽ പോലെൻ
കിളിവാതിലിൻ അഴി നീക്കി നീ വരൂ..

Song : Minni Minni Kannu
Movie : June
Year : 2019
Singer : Amrutha Suresh
Music : Ifthikar Ali
Lyricist : Vinayak Sasikumar

Minni Minni Kannu Chimmi
Ninne Nokki
Paavapol Njaanirippu
Vingi Vingi Onnu
Mindaan Onnadukkaan
Njaan Kaathe Nilppuu
Poonthennal Polen
Kilivaathilin Azhi Neekki Nee Varoo

Ethra Njaan Nin
Mukham Orthirikkunnu
Athramel Raavukal
Melle Neengunnu
Kannukal Kollave
Ullu Neerunnu Aadyamaay

Nin Viral Thumpukal
Minnalaakunnu
Nin Swaram Poluminnee-
namaakunnu
Pinchilam Kunjupol
Nee Chuvakkunnu
Swapnamo Neroo

Minni Minni Kannu Chimmi
Ninne Nokki
Paavapol Njaanirippuu
Vingi Vingi Onnu Mindaan
Onnadukkaan Njaan Kaathe Nilppuu

Kanmashi Koodithaa
Njaan Thurakkunnu
Kaalviral Mannile
Chithramaakunnu
Ennile Ponmayil
Peeli Neerthunnu Veruthe

Nee Varum Veedhiyil
Njaanirikkunnu
Ninte Kankopavum
Bhangi Thonnunnu
Ninte Kannaadiyaay
Melle Maarunnu
Manthramaay Cholloo

Minni Minni Kannu Chimmi
Ninne Nokki
Paavapol Njaanirippu
Vingi Vingi Onnu Mindaan
Onnadukkaan Njaan Kaathe Nilppo
Poonthennal Polen
Kilivaathilin Azhi Neekki Nee Varoo

Lyrics – Ml
Lyrics – En