Thoomanju veena

ഗാനം : തൂമഞ്ഞു വീണ വഴിയേ
ചിത്രം : പതിനെട്ടാം പടി
വര്‍ഷം : 2019
ആലാപനം : വിജയ് യേശുദാസ്
സംഗീതം : പ്രശാന്ത് പ്രഭാകര്‍
ഗാനരചന : ലോറന്‍സ് ഫെര്‍ണാണ്ടസ്

തൂമഞ്ഞു വീണ വഴിയേ..
വെൺതൂവൽ വീശുമഴകേ…
ഇനിയെന്നുമിന്നു ഇതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്..
തൂമഞ്ഞു വീണ വഴിയേ..
വെൺതൂവൽ വീശുമഴകേ..

സാന്ധ്യ മേഘം ചൂടിനിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ
സാന്ധ്യ മേഘം ചൂടിനിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
മെല്ലേ മെല്ലേ എന്തോ ചൊല്ലും കാമനകൾ

തൂമഞ്ഞു വീണ വഴിയേ…
വെൺതൂവൽ വീശുമഴകേ…

പിന്നിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ
പിന്നിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ
വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമിന്നു ഇതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്
തൂമഞ്ഞു വീണ വഴിയേ..
വെൺതൂവൽ വീശുമഴകേ..

Song : Thoomanju veena vazhiye
Movie : Pathinettam Padi
Year : 2019
Singer : Vijay Yesudas
Music : Prasanth Prabhakar
Lyricist : Lawrence Fernandez

Thoomanju veena vazhiye
venthooval veeshumazhake
iniyennuminnu ithupole nammal
kanavarnna snehamazhayaay
Thoomanju veena vazhiye
venthooval veeshumazhake

Saandhya megham choodi nilkkum
doore sharon pranayavaniyil
Saandhya megham choodi nilkkum
doore sharon pranayavaniyil
malaghamar varum vazhitharayil
kandinnu njan aarum thozhum pontharamaay
malaghamar varum vazhitharayil
kandinnu njan aarum thozhum pontharamaay
melle melle enttho chollum kaamanakal

Thoomanju veena vazhiye…
venthooval veeshumazhake..

Pinnilavin hridayamaruvil
thaliraninju kanakalathakal
Pinnilavin hridayamaruvil
thaliraninju kanakalathakal
premamritham tharum ilam chundil
thenoorumaa narum paneer punchirikal
premamritham tharum ilam chundil
thenoorumaa narum paneer punchirikal
varu priye ullil konchum painkiliyaay

Thoomanju veena vazhiye
venthooval veeshumazhake
iniyennuminnu ithupole nammal
kanavarnna snehamazhayaay…
Thoomanju veena vazhiye…
venthooval veeshumazhake….

Lyrics – Ml
Lyrics – En