Nenchakame

ഗാനം : നെഞ്ചകമേ
ചിത്രം : അമ്പിളി
വര്‍ഷം : 2019
ആലാപനം : ശങ്കർ മഹാദേവൻ
സംഗീതം : വിഷ്ണു വിജയ്
ഗാനരചന : വിനായക് ശശികുമാർ

നെഞ്ചകമേ… നെഞ്ചകമേ…
പുഞ്ചിരി തൻ പാൽമഴ താ
നാൾവഴിയേ നാമണയെ
ഊയലിടാം ….കാട്ടല താ
സായൂജ്യമായെന്നിതാ …
ഈ ഭൂമി പാടുന്നേ…
താരാട്ടും പാട്ടിൻ ഈണമായ്
ഭാരങ്ങളില്ലാതെ നാം ഭാവാർദ്രമായ്
വേരുമറിയാം ജലകണമിവിടെ
ഒന്ന് ചേക്കേറാം കുറിതന്നൊരിടമിവിടെ
മെല്ലേ വിരിയാൻ കാത്ത ചിരിയിവിടെ
പൊൻകിനാ നാളം മിന്നി നിന്ന തണലിവിടേ

താരവും മന്ദാരവും
കണ്മുനകളിൽ അഴകെഴുതി
സല്ലാപമായ് സംഗീതമായ്
വെണ്ണിലവും തെന്നലും
ആദ്യമായ് ഇന്നാദ്യമായ്
എൻ കരളിൽ നദിയൊഴുകി
പുൽനാമ്പു പോൽ
ഉൾനാമ്പിലും നീരണിയാ വൈരമായ്
നൊമ്പരമായ്…. മറ നീക്കി മൂകമായ്
ഓരോ…. നിനവുകളും സാന്ത്വനമായ്
പകൽ വന്നു പോയി വെയിൽ വന്നു പോയ്
ഓഹോ….
പകൽ വന്നു പോയ് നിഴൽ വീണു പോയ്
ഓഹോ….
മഴത്തുള്ളിയായ് തുളുമ്പുന്നിതാ
നീയും ഞാനും…

Song : Nenchakame
Movie : Ambili
Year : 2019
Singer : Shankar Mahadevan
Music : Vishnu Vijay
Lyricist : Vinayak Sasikumar

Nenchakame nenchakame
punchiri than paalmazha thaa
Naalvazhiye naamanaye
Ooyalidaam kaattala thaa
Sayoojymayennithaa
Ee bhoomi paadunne
tharattu pattin eenamay
Bharangalillathe naam bhavardramay
Verumariyam jalakanamivide
Onnu chekkeraam ….
Kurithannoridamivide
Melle viriyaan …kaatha chiriyivide
Ponkinaa nalam minni ninna thanalivide

Thaaravum mandharavum
Kanmunakalil azhakezhuthi
Sallaapamaay sangeethamay
Vennilavum thennalum
Aadyamaay innaadyamaay en karalil nadiyozhuki
pulnaambu pol ulnaambilum neeraniyaa vyramaay
nombaramaay… mara neekki mookamaay
oro… ninavukalum saanthwanamaay
pakal vannu poyi veyil vannu poy
Oho…..
pakal vannu poy nizhal veenu poy
Oho…..
mazhathulliyaay thulumbunnithaa
neeyum njanum….

Lyrics – Ml
Lyrics – En