Sneham Nee Nadha

Song : Sneham Nee Nadha
Movie : Charlie
Year : 2015
Singer(s) : Rajalakshmi
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

സ്നേഹം നീ നാഥാ, കാരുണ്യം നീയേ …
പാപം പോക്കൂ നീ, ദൈവസുതനേ …
മൂകമരുഭൂവിൽ ജീവജലമായ് നീ …
ദാഹാർത്തരിവരിൽ സദാ ചേരണേ …

സ്നേഹം നീ നാഥാ, കാരുണ്യം നീയേ …
പാപം പോക്കൂ നീ, ദൈവസുതനേ …

ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ …
നീറും കാലടിയാൽ കേറും ദേവാ …
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ …

സ്നേഹം നീ നാഥാ, കാരുണ്യം നീയേ …
പാപം പോക്കൂ നീ, ദൈവസുതനേ …

ആ … ആ ….
ആണിപ്പഴുതുകളാൽ ചൂഴുന്നൂകിൽ …
ചോരത്തീമഴയിൽ ആളും നാഥാ …
അറിവില്ലാ പാപികളോടെതിർവാക്കരുളാതേ
തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ …

സ്നേഹം നീ നാഥാ, കാരുണ്യം നീയേ …
പാപം പോക്കൂ നീ, ദൈവസുതനേ …
മൂകമരുഭൂവിൽ ജീവജലമായ് നീ …
ദാഹാർത്തരിവരിൽ സദാ ചേരണേ …

സ്നേഹം നീ നാഥാ, കാരുണ്യം നീയേ …
പാപം പോക്കൂ നീ, ദൈവസുതനേ …

Song : Sneham Nee Nadha
Movie : Charlie
Year : 2015
Singer(s) : Rajalakshmi
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

Lyrics – Ml
Lyrics – En