Oru karimukilinu

Song : Oru karimukilinu
Movie : Charlie
Year : 2015
Singer(s) : Vijay Prakash
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …
വെയിലിൽ.. നിഴലു പോൽ …
മറയും … മായയായ് …
വിരലായ് … ശിലയിലും …
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-
മാരോ അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

മായാമാരീചൻ നീയാം പൊന്മാനോ …
ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ …
ആക്കൈകളാൽ വിണ്‍വീഥിയിൽ പൂവും വെണ്‍പ്രാവായ് …
ദാഹജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം …
ആരോ അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

ഭൂതക്കണ്ണാടീ … രൂപങ്ങൾ തേടീ …
നാളം നീട്ടാനായ് … കോണിൽ അത് ജയമണിദീപം …
മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം …
കണ്‍കെട്ടുമേതോ മന്ത്രമായ് നിന്നൂ വെണ്‍താരം …
ആരോ അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …
വെയിലിൽ.. നിഴലു പോൽ …
മറയും … മായയായ് …
വിരലായ് … ശിലയിലും …
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-
മാരോ അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

Song : Oru karimukilinu
Movie : Charlie
Year : 2015
Singer(s) : Vijay Prakash
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

Lyrics – Ml
Lyrics – En