Puthumazhayaay chirakadiyaay

Song : Puthumazhayay chirakadiyay
Movie : Charlie
Year : 2015
Singer(s) : Divya Menon
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും … കുളിരലയായ് …
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും … പകലൊളിയായ്..
ഇന്നേതൊരജ്ഞാത നവസൌരഭം …
എൻ വാതിലിൽ വന്നു കൈനീട്ടുമോ …
ഇതുവരെ നീ … കിനാവിന്നോരത്തെ പൂവേ …
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ …

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും … കുളിരലയായ് …
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും … പകലൊളിയായ്..

വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണർത്തുമോ …
മായാശലഭമായ് ചിറകുകൾ വീശി നീ
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ …
പാരാകേ … അമൃതമുതിരും …
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ …
ഇതുവരെ നീ … കിനാവിന്നോരത്തെ പൂവേ …
ഇനിയരികേ … വിരിഞ്ഞേ നിൽക്കാമോ പൂവേ …

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും … കുളിരലയായ് …

ജ്വാലാ നൌകയിൽ മരതക ദ്വീപിലേ
നഗരികളിൽ നിന്നു നീ വന്നു ചേരും …
ഈറൻ മുകിലിലേ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ …
ഓർക്കാതേ … തരളഹൃദയം …
ഇനി തരാട്ടാനായ് അരികിലരികിൽ …
ഇതുവരെ നീ … കിനാവിന്നോരത്തെ പൂവേ …
ഇനിയരികേ … വിരിഞ്ഞേ നിൽക്കാമോ പൂവേ …

പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും … കുളിരലയായ് … ഹോ …
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും … പകലൊളിയായ്..
ഇന്നേതൊരജ്ഞാത തവസൌരഭം …
എൻ വാതിലിൽ വന്നു കൈനീട്ടുമോ …
ഇതുവരെ നീ … കിനാവിന്നോരത്തെ പൂവേ … പൂവേ …
ഇനിയരികേ … വിരിഞ്ഞേ നിൽക്കാമോ പൂവേ …
ഹാ ഹാ … പൂവേ …

Song : Puthumazhayay chirakadiyay
Movie : Charlie
Year : 2015
Singer(s) : Divya Menon
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

Lyrics – Ml
Lyrics – En