Pranaya Sarovara Theeram

Movie

Innale Innu

Music Director

G Devarajan

Lyrics Writer

Bichu Thirumala

Singer(s)

KJ Yesudas

Release

1977

Song

Pranaya Sarovara Theeram

പ്രണയസരോവരതീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നൂ
എന്റെ വികാര മണ്ഡലത്തിൽ പടർന്നൂ ( പ്രണയ )

അവളൊരു മോഹിനിയായിരുന്നൂ
അഴകിന്റെ ദേവതയായിരുന്നൂ (2)
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ
മോഹമായി ആത്മദാഹമായി
ഒർമ്മയിലവളിന്നും ജീവിക്കുന്നു ( പ്രണയ )

അവളൊരു കാമിനിയായിരുന്നൂ
അലസമദാലസയായിരുന്നൂ (2)
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നൂ
രാഗമായി ജീവതാളമായി
ഭൂമിയിലവളിന്നും ജീവിക്കുന്നു ( പ്രണയ )