Innumente Kannuneril

Movie

Yuvajanolsavam

Music Director

Raveendran

Lyrics Writer

Sreekumaran Thambi

Singer(s)

KJ Yesudas

Release

1986

Song

Innumente Kannuneril

ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനതില്‍
തെന്നല്‍ കൈ ചെര്‍ത്തുവയ്ക്കും
പൂക്കൂന പൊന്‍ പണംപൊല്‍
നിന്‍പ്രണയ പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്‍റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടിവരും  ( ഇന്നുമെന്‍റെ )

ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാ ശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍ താളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കില്‍ എന്തു നിന്‍റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും കാറ്റെന്നെ തഴുകുമല്ലൊ

ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്‍റെ കണ്ണുനീരില്‍……