Poykayil Kulirpoykayil

ഗാനം : പൊയ്കയില്‍ കുളിര്‍
ചിത്രം: രാജശില്പി
വര്‍ഷം: 1992
ഗായികന്‍ : കെ. ജെ. യേശുദാസ്
സംഗീതം: രവീന്ദ്രന്‍
ഗാനരചന : ഒ. എന്‍. വി. കുറുപ്പ്

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ 
പൊന്‍വെയില്‍ നീരടും നേരം
പൂക്കണ്ണുമയ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈല ഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ 
പൊന്‍വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ
പുഷ്പ ധൂളി സൌരഭം
പാല്‍തിരകള്‍ ചാര്ത്തി നിന്നെ
മുത്തു കോര്‍ത്ത് നൂപുരം
വെണ്‍ നുര മെയ്യില്‍ ചന്ദന ചര്‍ത്താന്‍
നീ ദേവ നന്ദിനി ഈ തീര ഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതരെയോ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ 
പൊന്‍വെയില്‍ നീരാടും നേരം

സ്നാന കേളി ലോലയായി നീ താണുയര്‍ന്നു നീന്തവേ
കാതരെ നിന്‍ മാറുലഞ്ഞു താമര പൂ മൊട്ടുപോല്‍
കല്പ്പടവേറി നില്പ്പതെന്തെ നീ
നീ എതു ശില്പിയെ തേടുന്ന ചാരുത
നീ ഏതലൌകിക സൌന്ദര്യ ദേവത

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ 
പൊന്‍വെയില്‍ നീരാടും നേരം

Song : Poykayil Kulirpoikayil
Movie : Rajashilpi
Year : 1992
Singer : K, J. Yesudas
Music : Raveendran
Lyricist : O.N.V Kurup

Poykayil kulirpoikayil
Ponveyil neeradum neram
Pookkannumay nilkunnuvo theerathe mandaram
Kattil thaila gandham neettil ponnu chantham

Poykayil kulirpoikayil
Ponveyil neeradum neram

Poonthirakal pooshi ninne pushpa dhooli saurabham
Palthirakal chaarthi ninne muthu korth noopuram
Ven nura meyyil chandana charthaan
Nee deva nandini ee theera bhoomiyil
Thereri vannuvo thedunnathareyo

Poykayil kulirpoikayil
Ponveyil neeradum neram

Snana keli lolayayi nee thanuyarnu neenthave
Kathare nin marulanju thamara poo mottupol
Kalppadaveri nilppathenthe nee
Nee ethu shilpiye thedunna charutha
Nee ethalaukika saundarya devatha

Poykayil kulirpoikayil
Ponveyil neeradum neram

Lyrics – Ml
Lyrics – En