Pazham Tamil Paattizhayum

Movie

Manichithra Thaazhu

Music Director

MG Radha Krishnan

Lyrics Writer

Bichu Thirumala

Singer(s)

K.J. Yesudas

Release

1993

Song

Pazham Tamil Paattizhayum

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തമ്പുരു തേങ്ങി
മണിചിത്ര താഴിനുള്ളില്‍ വെറുതെ നിലവറ മൈന മയങ്ങി
സരസ സുന്ധരീ മണി നീ അലസമായ്‌ ഉറങ്ങിയോ
കനവുനെയ്തരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരളില്‍ നിന്നും വഴുതി വീണു വിരസമായൊരാദി താളം
(പഴംതമിഴ്)

വിരഹ ഗാനം വിതുമ്പി നില്ക്കും വീണ പോലും മൌനമായ്…

വിധുരയാമീ വീണപൂവിന്‍ ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍…….
(പഴംതമിഴ്)

കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളീ

സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവീ…
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ പൊഴിഞ്ഞു..