Pattam Pole

Pattam Pole

Movie

Pattam Pole

Directed by

Azhagappan

Written by

Girish Kumar

Studio

Carlton Films

Staring

Dulquer Salmaan, Malavika Mohanan, Anoop Menon, Archana Kavi, Jayaprakash, Lalu Alex, Shraddha Gokul

പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ പട്ടം പോലെ. ഗിരീഷ് കുമാറിന്റെ തിരക്കഥയ്ക്ക് വേണ്ടത്ര കരുത്തില്ലാതെ പോയതാണ്‌ പട്ടത്തിനെ നൂലു പൊട്ടിയ അവസ്ഥയില്‍ എത്തിച്ചത്. അഴകപ്പന്‍ തനിക്കറിയാവുന്ന മേഖലകള്‍ വൃത്തിയായി ചെയ്തു എന്നുവേണം കരുതാന്‍ . 

ആലപ്പുഴയുടേയും ഊട്ടിയുടേയും പശ്ചാത്തലത്തില്‍  മനോഹരദൃശ്യങ്ങളീലൂടെ കഥപറഞ്ഞു തുടങ്ങുമ്പോള്‍ നായകനും നായികയും നീലാകശത്തു പാറിപ്പറക്കുന്ന രണ്ടു ഭംഗിയുള്ള പട്ടം തന്നെയായാണ്‌ പ്രേക്ഷകര്‍ക്കരുടെ മനസ്സിലും തോന്നുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു തമിഴ് ബ്രാഹ്മിണ കുടുംബത്തിലെ കാര്‍ത്തിയുടേയും  ക്രിസ്ത്യാനി കുടുംബത്തിലെ റിയയുടേയും ഒളിച്ചോട്ടത്തിലാണ്‌ കഥയാരംഭിക്കുന്നത്. വെറും രണ്ടോ മൂന്നോ ദിവസത്തെ ഒന്നിച്ചുള്ള സഹവാസം കൊണ്ടുതന്നെ രണ്ടുപേരും തെറ്റിപ്പിരിയുന്നു.

അങ്ങനെ തെറ്റിപ്പിരിഞ്ഞു വീട്ടിലെത്തുന്ന കാര്‍ത്തിയേയും റിയയേയും സ്നേഹനിധിയായ മാതാപിതാക്കള്‍ അവരുടെ വെറുപ്പുമാറ്റി ഒന്നിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ്‌ പിന്നീടുള്ള കഥാസാരം. ഇവിടെ പതിവു ശൈലിയില്‍ രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വഴക്കും ബഹളവുമൊന്നുമുണ്ടാകുന്നില്ല എന്നതാണ്‌ ആശ്വാസം.  

ശേഷം വെറുത്തു പിരിഞ്ഞ കഥാനായകനും നായികയും വീണ്ടും കണ്ടുമുട്ടുന്നു മറ്റൊരു കമ്പനിയില്‍. റൊസ്സാരിയോ ഈവന്‍റ്റ്‌ മാനേജുമെന്‍റ്റ്‌ കമ്പനിയിലെ എക്‌സിക്യുട്ടീവായി കാര്‍ത്തികിന്‌ ജോലി കിട്ടുന്നു. അതേ കമ്പനിയില്‍ തന്നെ റിയയ്ക്കും, ഇത്രയുമൊക്കെ ആവുമ്പോളേ പ്രേക്ഷകര്‍ക്ക് മനസ്സിലായിപ്പോകുന്നു കഥയുടെ ക്ലൈമാക്സ്. പിന്നീടുള്ള അവതരണത്തില്‍ നൂലുപൊട്ടിയ പട്ടത്തിന്റെ അവസ്ഥ തന്നെയാണ്‌ ചിത്രത്തിനെന്ന്‌  പ്രേക്ഷകര്‍ക്കു മനസ്സിലാവുന്നു.

ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാന്‍ കെ.യു.മോഹന്‍റെ മകള്‍ മാളവികയാണ് 'പട്ടം പോലെ'യില്‍ ദുല്‍ഖറിന്റെ നായിക. കൂടാതെ അനൂപ് മേനോനും, അര്‍ച്ചന കവിയും മുഖ്യ കഥാപാത്രങ്ങളേയാണ്‌ അവതരിപ്പിക്കുന്നത്‌ .
 
ചിത്രീകരണങ്ങളില്‍ ചിലഭാഗങ്ങള്‍ ഏവര്‍ക്കും സുപരിചിതമായ ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്റേതാണ് ഈണം. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കെ.ഗിരീഷ്‌കുമാര്‍ .
Final Rating