Pada Poruthanam

ഗാനം : പടപൊരുതണം കടലിളകണം
ചിത്രം : ഓണംകളി പാട്ട്
ആലാപനം : വിനോദ് നെല്ലായി

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

സേതുബന്ദിച്ചു കടല്‍ക്കടന്ന്
തങ്ക ലങ്കയില്‍ ദൂരെ പടതുടിയില്‍
സേനാപതി സൂര്യ സൂനുവന്നു
രാമചന്ദ്രന്റെ ആതിരുസന്നിധിയില്‍
എന്തിനും ഏതിനും രക്തം കൊടുക്കുവാന്‍
സുഗ്രീവന്റെ പട കൂടെയുണ്ട്

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

യുദ്ധദിനത്തിന്‌ മൂന്നാം ദിനം
പംക്തിഖണ്‍ഠന്‌ യുദ്ധത്തിനൊത്ത ദിനം
ആരവിടെ സ്വര്‍ണ്ണ തേരൊരുക്ക്
എന്റെ കൈലാസനാഥന്റെ വാളെടുക്ക്
ലങ്കയ്ക്ക് നാഥനാം രാവണനീവിധം
ഇന്ന് പടപ്പുറപ്പാട് വേണം

വിളിച്ചിറക്കണം
കലി തുടരണം
കഭി പുലരിനോടണം
നരനായകന്റെ സീത
എന്നോട് ചേരണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

നീലശൈലം ദൂരെ മാറി നില്‍ക്കും
പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും
ശംഖുകടഞ്ഞ കഴുത്തഴകും
എന്തും കൊത്തിപ്പറിക്കും മിഴിയഴകും
രാവണഭാവങ്ങള്‍ വര്‍ണിക്കാന്‍ ഒക്കുമോ
നാരായണ പാടും നാരാദനും

ഞാന്‍ രാവണന്‍
ഒരു രാക്ഷസന്‍
ശ്രീ ലങ്ക നായകന്‍
ഇനി നോക്കിനിന്നു കാണും
ഇടിമിന്നലോടെ ഞാന്‍

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

മര്‍ത്യഞ്ജരപട ആര്‍ത്തു നിന്നു
കൊമ്പുകോര്‍ത്തു തടുക്കുവാന്‍ മുട്ടി നിന്നു
കൊമ്പുകുഴല്‍ ഭേരി കേട്ടു ഞെട്ടി
എട്ട് ദിക്കുകള്‍ ആ ക്ഷണം കാതുപൊത്തി
ആലവട്ടം വെള്ളിച്ചാമരം വീശുവാന്‍
താളത്തില്‍ അന്നേരം ആയിരങ്ങള്‍

വെള്ളക്കുതിരകള്‍
മുത്തുക്കുടനിര
പുത്തന്‍ രാജപ്രൌഢിയില്‍
മണിമാല മാറില്‍ ചാര്‍ത്തി
രാജേന്ദ്രന്‍ രാവണന്‍

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

ചാപങ്ങള്‍ പത്തുകരങ്ങളിലും
ജെഖും വെള്ളിപരശുവുവന്നുസല്ലം
മുത്തുക്കിരീടത്തില്‍ ഇന്ദ്രനീലം
ഇത് ആയുധജാലത്തിന്‍ യുദ്ധഭാവം
കണ്‍കെട്ട് കൊണ്ടേട്ട് ഈരട്ട് ദിക്കുകള്‍
കാക്കുവാന്‍ രാവണന്‍
വെമ്പി നില്‍ക്കെ

ഇത് സമരമാ ഇനി മരണമാ
നാം പൊരുതി നേടണം
കപി വാല്‍ ചുരുട്ടി വീഴേ
ശ്രീരാമന്‍ കരയണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

യുദ്ധക്കളത്തിന്‍ മറുകരയില്‍
സൌമ്യനാകും വിഭീഷണനൊന്ന് ചൊന്ന്
മാനവേന്ദ്രരാമ സീതാപത്
ദൂരെ പൂഴിപ്പരപ്പ് ഉയര്‍ന്നുവാകെ

രാവണന്‍ നേരിട്ട് യുദ്ധത്തിനെത്തുന്നു
ഇന്ന് നാം തെലല്‍ ഭയപ്പെടണം

കുലം മുടിക്കുവാന്‍ വരുമരജനും
തനിനീച പാവമാ
ഇനി കാര്യകാര്യമോടെ
ശ്രദ്ധിച്ചു നില്‍ക്കണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

സിംഹത്തോട്ടം പിടിപ്പിച്ച തേര്
അതില്‍ വര്‍ണനയ്ക്കപ്പുറം ഇന്ദ്രജിത്ത്
അമ്മ മണ്ഡോദരിക്കിവന്‍ പൊന്നുമുത്ത്

ലോകങ്ങള്‍ ഏഴിനെ നാഴിക
കൊണ്ടിവന്‍ ബന്ധിച്ച്
നിര്‍ത്തുവാന്‍ ഇന്ദ്രജിത്ത്
ഞൊടിയിടയിലോ അനുനിമിഷമോ
അവന്‍ ആഞ്ഞടിച്ചിടും
സംഹാരരൂപപുരവും
ഇന്ന് കടലെടുത്തിടും

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

തൊട്ടടുത്തേക്ക് മിഴി അയയ്ക്കൂ
പെരും പര്‍വ്വതം പോലെ വരുമൊരുത്തന്‍
രാവണപുത്രനെ ആരറിയും
അതികായന്‍ വരുന്നു പടപൊടിക്കാന്‍
ഒറ്റയ്ക്കു നിന്നിവനെ തുരത്തീടുവാന്‍
ഒന്നുമേ മണ്ണിലൊന്നാരുമില്ല

അര പങ്കജം കഥയറിയണം
അതിനൊത്തു നീങ്ങണം
അതികായ കാലമിവിടെ തലയറ്റുവീഴണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

ഭക്തഗജത്തിന്‍ പുറത്തൊരുവന്‍
മഹോദരന്‍ എന്ന കറുത്തവീരന്‍
നൃത്തം ചവിട്ടുന്ന ലാഘവത്താല്‍
തന്റെ ശത്രുവെ തച്ചു തകര്‍ക്കുന്നവന്‍
വന്നാല്‍ തൃശ്ശൂലം ഏന്തിക്കൊണ്ടോടിവരുന്നവന്‍
തൃശ്ശിരസ്സാണെന്ന് ഓര്‍മ്മ വേണം

ഒരു നീതിയും ഒരു ധര്‍മ്മവും
വില പോകുകില്ലെനി
അവരൊത്തു ചേര്‍ന്ന് നിന്നാല്‍
കര ദൂരെയാണിനി

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

ഇപ്രകാരം യുദ്ധതന്ത്രങ്ങളില്‍
ശ്രീരാമന്‍ മുഴുകുന്ന വേളകളില്‍
ഗോപുരദ്വരത്തില്‍ പന്തി കണ്ട്
തന്റെ ആജ്ഞകൊടുത്തതാ നീലശൈലന്‍
ഗോപുരദ്വാരങ്ങള്‍ കാക്കുക വീരരേ
രാമനോടൊറ്റയ്ക്കു ഞാന്‍ പൊരുതാം

അതു പറയവേ തേരുരുളവേ
ആതാഞ്ഞടിക്കവേ
കഭിപടയിലടുത്ത
തിരകള്‍ ചെന്നെയ്തെടുക്കവേ

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

അട്ടഹസിച്ചവന്‍ ആഞ്ഞടിച്ച്
കണ്ട് ലക്ഷ്മണനോ
തന്റെ വില്ലെടുത്ത്
മാര്‍ഗ്ഗം തടഞ്ഞതാ രാഘവനും
ഉണ്ണി സാഹസം ചെയ്യരുതിങ്ങു മുന്നെ
ചന്ദ്രഹാസം ദൈവദത്തമാണോര്‍ക്കുക
ഒക്കുകയില്ലട നേരിടുവാന്‍

ആ ഞൊടിയിടെ
ശ്രീമാരുതി കോപിച്ചുവാക്ഷണം
ദശമുഖന്റെ ചലനം തടുക്കാന്‍
തേര്‍ത്തട്ടിലേറുവാന്‍

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

കണ്ട് വലംകൈ കൊണ്ടിടിച്ച്
പംതിഖണ്ഡന്റെ
ശ്വാസഗതി പിഴച്ച്
ഇപ്രകാരത്തില്‍ വിറങ്ങലിച്ച്
നില്‍ക്കെ രാവണന്‍
മാരുതിയെ തൊഴിച്ച്
താണ്ഡനമേറ്റൊരു ദണ്ഡനേ ഓടിടാം
മാരുതി താഴെ നിലത്തു വീണു

ഇതിനാല്‍ പട കലി തുള്ളിയ
ശ്രീപാപതാത്മജന്‍
രാവണശിരസ്സങ്ങേറി
ഒരു ചടുലനൃത്തമായ്

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

കോപം മുഴുത്തൊരു രാവണനോ
ക്ഷണം ഞാണിലതേറ്റി ശരമെടുത്തു
താപം ജ്വലിക്കുന്ന ബാണമലോ
കണ്ട് ലക്ഷ്മണന്‍ ഓടിയടുത്തുവല്ലോ
ദിവ്യമാമസ്ത്രം തൊടുത്തയച്ചും
കൊണ്ട് മാരുതിക്കിപ്രാണ രക്ഷ നല്‍കാം

സൌമിത്രിയൊ സുമിത്രാല്‍മജന്‍
രഘുനന്ദനപ്രിയന്‍
നേരിട്ടു നിന്ന രംഗം കാണേണ്ട കാഴ്ചയാ

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

ശ്രീഹനുമാനൊരു രക്ഷ നല്‍കി
തന്റെ രോക്ഷം പുകയും ശരമെടുത്ത്
രാക്ഷസരാജന്റെ നേര്‍ക്കടുത്ത്
ക്ഷണം പോരിന്ന് രണ്ടുപേര്‍ മല്‍സരിച്ചു
രാക്ഷസരാജന്റെ വില്ലു മുറിച്ചിട്ടും
ലക്ഷ്മണനോ ശരവാരികളാ

ഞൊടിയിടകളില്‍ പൊടിയിളകവെ
ആകാശമിരുളിലായ്
വില്ലൂന്നി നില്‍ക്കയരികെ
ആപത്ത് നില്‍ക്കവേ

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

കണ്ടു മായം തൊടുത്തുള്ള വേല്
ദശകണ്ഠനതിന്നൊരു
കൈക്കരുത്ത്
ലക്ഷ്മണമാറിനെ ലക്ഷ്യമിട്ട്
ഇന്ന് ചാട്ടിയ വേലിതാ നെഞ്ചകത്ത്
താണ്ടിക്കൊണ്ടാക്ഷണം
ലക്ഷ്മണനും വീണ്
ശ്രീരാമചന്ദ്രനോ ഓടിവന്ന്

കണ്ണീരുമായ് രഘുനന്ദനന്‍
വേലൂരി രാഘവന്‍
പ്രതികാര ചിന്തയോടെ
വില്ലൂന്നി രാഘവന്‍

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

മാരുതിയക്ഷണം ഓടിവന്ന്
ശ്രീരാമനെ തോളിലങ്ങേറ്റി നിന്നു
രാവണനു നേരെ നിന്നടുത്ത്
ശ്രീരാമന്‍ വെല്ലുവിളിച്ചടുത്ത്
ഇന്നരനാഴിക കൊണ്ട് നിന്‍
ചേതനയെണ്ണിയെടുക്ക്ക്കും ശ്രീരാമന്‍

കരമാരിയനിഴല്‍ വീഴുവാന്‍
പൊരുതുന്നു രണ്ടുപേര്‍
ശ്രീരാമരോഷമേറി
തൊടുത്തു നില്‍ക്കുവാന്‍

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

ചര്‍മം വിയര്‍ത്ത് പടപൊരുതി
പംതിഖണ്ഡന്റെ തേര്‍ തകര്‍ന്നു പോയി
വില്ലും തുണീരവും കൂന്നുപോയി
രംഗനാദന്റെ ശൂരത കാറ്റിലാടി
നട്ടം തിരിഞ്ഞവന്‍ നില്‍ക്കുന്ന നേരത്ത്
വെട്ടം കൊടുത്തത് ശ്രീരാമന്‍

പരാക്രമി പെണ്മോഹിനി
അരുതാത്തതല്ലെടാ
നീ ചെന്ന് കൊണ്ട് വാ ടാ
നിന്‍ ദിവ്യായുധം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

പടപൊരുതണം കടലിളകണം
വെട്ടി തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം

Lyrics – Ml
Lyrics – En