Aaradhike

ഗാനം : ആരാധികേ
ചിത്രം : അമ്പിളി
വര്‍ഷം : 2019
ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ
സംഗീതം : വിഷ്ണു വിജയ്
ഗാനരചന : വിനായക് ശശികുമാർ

ആരാധികേ…
മഞ്ഞുതിരും വഴിയരികേ
നാളേറെയായി…
കാത്തുനിന്നു മിഴി നിറയേ
നീയെങ്ങു പോകിലും
അകലേക്ക്‌ മായിലും
എന്നാശകൾ തൻ
മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം
എന്റെ നെഞ്ചാകെ നീയല്ലേ..
എന്റെ ഉന്മാദം നീയല്ലേ…
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ….

പിടയുന്നോരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി
മിഴിനീരുപെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എറിഞ്ഞ പൊൻതിരി…
മാനം പകുത്തു നൽകിടാം …
കുറുമ്പ് കൊണ്ട് മൂടിടാം..
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ
മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ…
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ..
ഇന്നുമെന്നുമൊരു പുഴയായ്
ആരാ-ധികേ മഞ്ഞുതിരും വഴിയരികേ..

ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്നു
ചേർന്നിടും പിരാക്കൾപോലിതേ വഴി
നിലാവിൽ പാറിടും
നിനക്കു തണലായി ഞാൻ
നിനക്ക് തുണയായി ഞാൻ
പലകനവുകൾ…പകലിരവുകൾ …
നിറമണിയുമീ കഥയെഴുതുവാൻ
ഈ ആശകൾ തൻ
മൺതോണിയുമായ്..
തുഴഞ്ഞകലെ പോയിടാം

എന്റെ നെഞ്ചാകെ നീയല്ലേ ..
എന്റെ ഉന്മാദം നീയല്ലേ..
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ ..
ഇന്നുമെന്നുമൊരു പുഴയായ്
ആരാ-ധികേ.. മഞ്ഞുതിരും വഴിയരികേ..

Song : Aaradhike
Movie : Ambili
Year : 2019
Singer : Sooraj Santhosh, Madhuvanthi Narayan
Music : Vishnu Vijay
Lyricist : Vinayak Sasikumar

Aaraadhike….
Manjuthirum vazhiyarike
Naalereyaayi…
Kaathuninnu mizhi niraye
Neeyengu pokilum…
Akalekku maayilum…
Ennaashakal than
Manthoniyumaayi
Thuzhanjarike njan varaam…

Ente nenchaake
neeyalle ente unmaadam neeyalle
Ninne ariyaan ullu nirayaan
Ozhukiyozhuki njaan..
Innumennumoru puzhayaay
Aaraa-dhike….

Pidayunnorente jeevanil
Kinavu thanna kanmai
Neeyillayenkilennile
Prakaashamillini…
Mizhineerupeytha maariyil
Kedaathe kaatha punchiri
Neeyennoraa pratheekshayil
Erinja ponthiri
Maanam pakuthu nalkidaam
Kurumbu kondu moodidaam
Aduthu vannidaam
Kothichu ninnidaam
Viral koruthidaam
Swayam marannidaam
Ee aashakal than manthoniyumaay
Thuzhanjakale poyidaam
Ente nenchaake neeyalle
Ente unmaadam neeyalle
Ninne ariyaan ullu nirayan
Ozhukiyozhuki njan
Innumennumoru puzhayaay
Aaraa-dhike manjuthirum vazhiyarike

Orunaal kinaav poothidum
Athil nammalonnu chernnidum
Piraakkal polithe vazhi
Nilaavil paaridum

Ninakku thanalayi njan
ninakku thunayayi njan
Palakanavukal pakaliravukal
Niramaniyumee kadhayezhuthuvaan
Ee aashakal than manthoniyumaay
Thuzhanjakale poyidaam
Ente nenchaake neeyalle
Ente unmaadam neeyalle..
Ninne ariyaan ullu nirayaan
Ozhukiyozhuki njan
Innumennumoru puzhayaay
Aaraa-dhike …
Manjuthirum vazhiyarike..

Lyrics – Ml
Lyrics – En