Maanathe chandirane

ഗാനം : മാനത്തെ ചന്ദിരനേ
ചിത്രം : 1948 കാലം പറഞ്ഞത്
വര്‍ഷം : 2019
ആലാപനം : പി. ജയചന്ദ്രന്‍, ജോയ്സി സുരേന്ദ്രന്‍
സംഗീതം : മോഹന്‍ സിത്താര
ഗാനരചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

മാനത്തെ ചന്ദിരനേ
അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ
എൻ ചന്ദിരാ.. എൻ ചന്ദിരാ..
മാടത്തെ താരകമേ…
ശേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ
എൻ താരകേ..
മലരണിഞ്ഞ ചില്ലകളാല്‍
തിരി നീട്ടിയ കാവിനുള്ളിൽ
കളിയാട്ടം കാണാനായ്
നേരമായെന്നോ.. എൻ താരകേ…

തളിരാടും മാമലയിൽ
മയിലാടണ മേടുകളിൽ
കുയിൽപ്പാട്ടുമായ് നീ പോരാമോ..
ഓ… ഓ… ഓ…
ഓ… ഓ… ഓ…
കറുകപ്പുൽ നാമ്പുകളിൽ
കതിരവനൊളി നീട്ടുമ്പോൾ
അരിവാളുമായ് ഞാൻ വന്നാലോ..
പൊന്നലയാൽ.. …..
പൊന്നലയാൽ.. ഓ…
പൊന്നലയാൽ
എൻ മൻ കുളിരേകും പെണ്ണായ്
പാടാനായ് നീ വാ..
മിന്നും കണ്ണിൽ പൊന്നായി….
എന്നും എന്നിൽ പൂവായി….
ഓ… ഓ… ഓ…

മാതംഗപ്പൂന്തോപ്പിൽ
മധുരോത്സവനാളുകളിൽ
കളിക്കൂട്ടുകാരനായ് നിന്നില്ലേ..
ഓ… ഓ… ഓ… 
അണിയെഴുതിയ വയലുകളിൽ
നറുവെള്ളരി പൂത്തൊരു നാൾ
കണികാണാൻ എന്നെ വന്നില്ലേ…
പന്തലില്….. പന്തലില്.. പൂ..പന്തലില്
പൂത്താലമേന്തും വധുവായ്
കാണാൻ നീ വാ..
എന്നും മുന്നിൽ നീയായി…
എന്നും നമ്മൾ ഒന്നായി…

ഓ… ഓ… ഓ… 
മാനത്തെ ചന്ദിരനേ
അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ
എൻ ചന്ദിരാ..
മാടത്തെ താരകമേ
ശേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ എൻ താരകേ…

Song : Maanathe chandirane
Movie : 1948 Kalam Paranjathu
Year : 2019
Singer : P. jayachandran, Joyce Surendran
Music : Mohan Sithara
Lyricist : Engandiyoor Chandrasekharan

Maanathe chandirane
Azhakulloru chandirane
Innenthe vaikiyethee
En chadiraa.. en chandiraa…
Maadathe thaarakame
Shelothoru penkodiye
Innithra thidukkamenthe
En thaarake..
Malaraninja chillakalaal
Thiri neettiya kaavinullil
kaliyaattam kaanaanaay
Neramaayenno en thaarake…

Thaliraadum maamalayil
Mayilaadana medukalil
Kuyilppaattumaay nee poraamo..
oh.. oh.. oh…
oh.. oh.. oh…
Karukappul naampukalil
Kathiravanoli neettumpol
Arivaalumaay njaan vannaalo
Ponnalayaal.. ponnalayaal..oh… 
Ponnalayaal
En mankulirekum pennaay
Paadaanaay nee vaa
Minnum kannil ponaayi
Ennum ennil poovaayi…
oh.. oh.. oh… 

Maathanga poonthoppil
Madhurothsava naalukalil
Kalikkoottukaaranaay ninnille
oh.. oh.. oh… 
Aniyezhuthiya vayalukalil
Naruvellari poothoru naal
Kani kaanaan enne vannille
Panthalilu.. panthalilu.. poo..panthalilu
Poothaalamenthum vadhuvaay
Kaanaan nee vaa
Ennum munnil neeyaayi..
Ennum nammal onnaayi…

oh.. oh.. oh… 
Maanathe chandirane
Azhakulloru chandirane
Innenthe vaikiyethee en chadiraa..
Maadathe thaarakame
Shelothoru penkodiye
Innithra thidukkamenthe en thaarake..

Lyrics – Ml
Lyrics – En