Paadunnu priya raagangal

ഗാനം : പാടുന്നു പ്രിയ രാഗങ്ങൾ
ചിത്രം : എസ്ര
വര്‍ഷം : 2016
ഗായകര്‍ : ഹരിചരണ്‍‍
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : ബി.കെ. ഹരിനാരായണന്‍

പാടുന്നു പ്രിയ രാഗങ്ങൾ
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്‌നങ്ങൾ പോൽ …
ലൈലാകമേ… പൂ ചൂടുമോ…
വിട വാങ്ങുമീ രാത്രി തൻ വാതിലിൽ
ആകാശമേ… നീർ പെയ്യുമോ
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ …

മനസ്സിൻ ശിലാതലം
മഴപോൽ പുണർന്നു നിൻ
ഓരോ മൗനങ്ങളും
പകലിൻ വരാന്തയിൽ
വെയിലായ അലഞ്ഞിടാൻ
തമ്മിൽ ചേരുന്നു നാം
തലോടും ഇന്നലെകൾ
കുളിരോർമ്മ തൻ വിരലാൽ
തുടരുന്നു നീ… സഹയാത്രയിൽ ആ …
ലൈലാകമേ… പൂ ചൂടുമോ…
വിട വാങ്ങുമീ രാത്രി തൻ വാതിലിൽ

പാടുന്നു പ്രിയ രാഗങ്ങൾ
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്‌നങ്ങൾ പോൽ
ലൈലാകമേ… പൂ ചൂടുമോ
വിട വാങ്ങുമീ.. രാത്രി തൻ വാതിലിൽ
ആകാശമേ… നീർ പെയ്യുമോ…
പ്രണയാർദ്രമീ… ശാഖിയിൽ ഇന്നിതാ ……
ആ …ആ …ആ …

Song : Paadunnu priya raaga
Movie : Ezra
Year : 2016
Singer(s) : Haricharan
Music : Rahul Raj
Lyricist(s) : BK Harinarayanan

Paadunnu priya raagangal
chiri maayaathe nagaram
thedunnu puthu theerangal
kothi theeraathe hridayam
kannethaa doorathe
kanchimmum deepangal
naam kanda swapnangal pol
lailaakame poo choodumo
vida vaangumee raathri than vaathilil
aakaashame neer peyyumo
pranayaardramee shaakhiyil innithaa…

manassin shilaa thalam
mazhapol punarnnu nin
oro mounangalum
pakalin varaanthayil
veyilaay alanjidaan
thammil cherunnu naam
thalodum innalekal
kulirormma than viralaal
thudarunnu nee sahayaathrayil
Aa…
lailaakame poo choodumo
vida vaangumee raathri than vaathilil

paadunnu priya raagangal
chiri maayaathe nagaram
thedunnu puthu theerangal
kothi theeraathe hridayam
kannethaa doorathe
kanchimmum deepangal
naam kanda swapnangal pol
lailaakame poo choodumo
vida vaangumee raathri than vaathilil
aakaashame neer peyyumo
pranayaardramee shaakhiyil innithaa…
Aa…

Lyrics – Ml
Lyrics – En