Ottathumbi Nettithalil

Movie

Pullipulikalum Aattinkuttiyum

Music Director

Vidyasagar

Lyrics Writer

Vayalar Sarathchandravarma

Singer(s)

Shankar Mahadevan, KS Chithra

Release

2013

Song

Ottathumbi Nettithalil

ഒറ്റത്തുമ്പീ നെറ്റിത്താളില്‍
നീ തൊട്ടല്ലോ പ്രേമപ്പൂവില്‍ സിന്ദൂരം
പ്രേമപൊട്ടോ തൊട്ടപ്പോഴേ..
ഇഷ്ടത്തോടെ മൊട്ടിട്ടെന്നില്‍ ശൃംഗാരം

ഓ.. ശൃംഗാരമൊടെ ആടി
പുരികങ്ങള്‍ നല്ലഴകില്‍
മന്ദാരമാരോ ചൂടി
ഹൃദയത്തില്‍ ചില്ലകളില്‍
നിന്‍ ചില്ലകള്‍ തണലല്ലേ അല്ലേ {ഒറ്റത്തുമ്പീ നെറ്റിത്താളില്‍}

ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ
കൗമാരം കൊണ്ടാടും പൂവേ നിന്നെ
പൂന്തെന്നല്‍ പോലെ നീ
അണയുമ്പോളന്നൊന്നും
ഞാന്‍ ഗന്ധം തന്നീല നീ വാങ്ങീലാ
ഇന്നോ നീ പൂവല്ല ഈ നെഞ്ചിന്‍ പെണ്ണല്ലേ
പെണ്ണെന്റെ കണ്മുന്നില്‍ കണ്ണന്‍ നീ മായല്ലേ
ഓടത്തണ്ടായി നീയെന്‍ ചുണ്ടില്‍
ചേരുമ്പോഴോ തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളില്‍)

നാന നനനാ നന നനനന
ഉം .. ഉം

നീ ഇന്നോ കാറ്റായി
അരികേ ഞാന്‍ ഞാറായി
നീരാടി നാമൊന്നായി ഈറന്‍ മഞ്ഞിള്‍
ഓ ആകാശം മേലാകെ
മഴമേഘം പൂശുമ്പോള്‍
ഇന്നാദ്യം കണ്ടൂ നിന്‍ മിന്നല്‍ച്ചന്തം
പിന്നാലെ പെയ്യാം ഞാന്‍
വര്‍ഷംപോല്‍ നിന്‍ മേലെ
അന്നേരം തുള്ളാം ഞാന്‍ കായല്‍പോലെ നിന്‍ കൂടെ
വെള്ളം മീതെ വള്ളം മേലേ
നീയും ഞാനും തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളില്‍)