Ithente Raktham

Movie

Daivathinte Swantham Cleetus

Music Director

Bijibal

Lyrics Writer

Rafeek Ahamed

Singer(s)

Vijay Yesudas

Release

2013

Song

Ithente Raktham

ഇതെന്‍റെ രക്തം ഇതെന്‍റെ മാംസം
ഇതെന്‍റെ ജീവിത ബലിദാനം
വേര്‍പ്പു കലര്‍ന്നു കലങ്ങിയ ചോരചോപ്പില്‍
സന്ധ്യ ചുവക്കുമ്പോള്‍
ഉയിരു തരുന്നു ഞാന്‍ പ്രിയജനമേ
എടുത്തുകൊള്ളൂ മതിയോളം
ഇതെന്‍റെ രക്തം

ഓരോ മുറിവിലും ഓരോ സ്വര്‍ഗ്ഗം
നിറച്ചുവച്ചു നിങ്ങള്‍ക്കായി
പൊറുക്കണം നീ എന്റെ പിതാവേ
എടുക്കയാണിവരെന്‍ ഹൃദയം
പരിശുദ്ധത്മാവിവരോടെന്‍റെ
ജനത്തോടങ്ങ്‌ ക്ഷമിക്കണമേ
ഇവന്‍ ചെയ്യുന്നതും ഇവന്‍ അറിയുന്നില്ലി
ഇവരോടങ്ങ് പൊറുക്കേണമേ
ഇതെന്‍റെ രക്തം

മാനവപാപച്ചുമടും താങ്ങി
വേദനമാമല കയറുമ്പോള്‍
കാറ്റും കടലും ഗാഗുല്‍ത്തായും
കണ്ണീര്‍മഴയില്‍ നനയുമ്പോള്‍
അറിവില്ലാത്തവരാണിവരറിവിന്‍
മുറിവുകള്‍ എന്നില്‍ നിറയ്ക്കുമ്പോള്‍
അവരുടെ കൈകള്‍ മുറിയാതവരെ
കാക്കണമേ നീ പിതാവേ
ഇതെന്റെ രക്തം ഇതെന്റെ മാംസം
ഇതെന്റെ ജീവിത ബലിദാനം
വേര്‍പ്പു കലര്‍ന്നു കലങ്ങിയ ചോരചോപ്പില്‍
സന്ധ്യ ചുവക്കുമ്പോള്‍
ഉയിരു തരുന്നു ഞാന്‍ പ്രിയജനമേ
എടുത്തുകൊള്ളൂ മതിയോളം
ഇതെന്‍റെ രക്തം