Koottimuttiya Kannu

Movie

Pullipulikalum Aattinkuttiyum

Music Director

Vidyasagar

Lyrics Writer

Vayalar Sarathchandravarma

Singer(s)

Sujatha Mohan, Najim Ashad

Release

2013

Song

Koottimuttiya Kannu

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ് (2 )

കുളിരിന്‍റെ ജ്വാലയില്‍ കുതിരുന്ന രാവിതില്‍
കരളിന്‍റെ തോണിയില്‍ പിടയുന്നു മീനുകള്‍
അതു പൊള്ളിയെന്നോ ഉഹും
മതി വന്നുവെന്നോ ഉഹും
ഇണപോലെ തമ്മില്‍ പങ്കിടണ്ടേ
ഈറന്‍ മാറാതെ (കൂട്ടി മുട്ടിയ കണ്ണു)

ചൊല്ലാതെ എല്ലാം ചൊല്ലി ഉള്ളം കൊണ്ടേ നമ്മള്‍
കൊല്ലാതെ കൊല്ലും നെഞ്ചില്‍ തീയില്‍ വിങ്ങീ നമ്മള്‍ (2 )

ഓളച്ചിന്നമോ തെളിയുന്നൊരെന്‍ മെയ്യില്‍
ഓടിക്കൂടി ഞാന്‍ ഞൊറി നൂറു നെയ്തില്ലേ
ജലവേളയില്‍ ആടുംനീരില്‍
വലവീശുകയല്ലേ ചേലില്‍
താലിപ്പൂ മീനോഎന്നും സമ്മാനം (കൂട്ടി മുട്ടിയ കണ്ണു)

വേകുന്ന മാറില്‍ മഞ്ഞില്‍ മുത്തം നീ തന്നില്ലേ
ഇന്നെന്റെ പൊക്കിള്‍ പൂവില്‍ നീയോ തേനായില്ലേ (2)

പ്രേമത്തോപ്പിലോ മഴയായി വന്നു നീ
സ്നേഹപാട്ടിലോ പുഴയായി മാറി നീ
നനവുള്ളൊരു മെയ്യോ നിന്‍റെ
കനലുള്ളൊരു കൈയ്യോ നിന്‍റെ
ഒന്നിച്ചെന്നാലോ തോരാ തേന്മാരി (കൂട്ടി മുട്ടിയ കണ്ണു)