Olipporu

Olipporu

Movie

Olipporu

Directed by

A.V. Sasidharan

Written by

Gopikrishna

Studio

Roundup Cinema

Starring

Fahad Fazil, Zarina Wahab, Kalabhavan Mani, Siddharth Bharathan, Thalaivaasal Vijay and Sunil Sukhada

Music by

John A P Varkky

ഈ ചിത്രത്തെ കുറിച്ചു ഒറ്റവാക്കില്‍ തമാശയ്ക്കു ഇങ്ങനെ പറയാം, "കവി ഉദ്യേശിച്ചതു മനസിലായില്ല".

ഫഹദ് ഫസിലിനെ നായകനാക്കി ഗോപീകൃഷ്ണനന്റെ രചനയില്‍ എ. വി. ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ഒളിപ്പോര്‌. പ്രേക്ഷകന്റെ ക്ഷമയെ സാമാന്യം നന്നായി പരിശോധിക്കുന്നുണ്ട് ചിത്രം. ഫഹദ് ഫാസിലിന്റെ സിനിമ എന്ന നിലയില്‍ നിരാശ നല്‍കുന്നു.

ബ്ലോഗ് എഴുത്തും കവിത രചനയുമായിരുന്നു അജയന്റെ ( ഫഹദ് ഫാസില്‍ )ജോലി. ഒളിപ്പോരാളി എന്ന പേരില്‍ ബ്ലോഗ്‌ എഴുതുന്ന അജയന്‍, ക്ലച്ച്‌, ബ്രേക്ക്‌, ഗിയര്‍, പച്ചക്കുതിര എന്നീ ബ്ലോഗര്‍മാരുമായി ഒരു ഷോ നടത്താനുദ്ദേശിക്കുന്നു. ഷോ നടത്താനുദ്ദേശിച്ച ദിവസത്തിന്‌ തലേന്ന്‌ ഒരു ആക്‌സിഡന്‍റില്‍ അജയന്‍ ആശുപത്രിയില്‍ ആവുന്നു.

ജീവിതത്തിനും മരണത്തിനും ഇടയില്‍ ഐ.സി.യു.വില്‍ കിടക്കുന്ന അജയന്റെ ഭൂതകാലത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. ഷ, സ, ശ എന്നീ അക്ഷരങ്ങള്‍ തെറ്റിച്ച്‌ ഉച്ചരിക്കുന്ന ബാല്യകാലവും,അന്ധനായ അപ്പൂനെ കബളിപ്പിക്കലും എന്ത്‌ ആശയമാണ്‌ പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരു ശക്തമായ ആശയം ഈ സിനിമയിലുണ്ടെങ്കില്‍ അത്‌ സാധാരണക്കാരനിലേക്ക്‌ എത്തിക്കാന്‍ ഈ സിനിമയ്ക്ക്‌ കഴിയുന്നില്ല. തലമുടി നീട്ടി 24 മണിക്കൂറും മദ്യം കഴിച്ച്‌ പുലമ്പുപറയുന്ന ബുദ്ധി ജീവികളായ ബ്ലോഗ്ഗര്‍ കഥാപാത്രങ്ങള്‍ക് മറുപടി തിയേറ്ററില്‍ വെച്ചുതന്നെ പ്രേക്ഷകര്‍ കൊടുക്കുന്നത് കേള്‍ക്കാമായിരുന്നു.

ആധുനീക കവിതകള്‍ ആണെന്നു തെറ്റിദ്ധരിക്കുന്ന കവിതകള്‍ കേള്‍ക്കുമ്പോള്‍ ബോയിങ്‌ ബോയിങ്‌ സിനിമയിലെ ജഗതിയുടെ കവിതയാണ്‌ ഓര്‍മ്മവരുന്നത്‌. ഒരു കോമാളിയെപ്പോലെ കലാഭവന്‍ മണി വന്നു പോകുന്നു.

ക്ലൈമാക്സിലെ കവിത പ്രേക്ഷകര്‍ക്ക്‌ അല്‍പം മെസ്സേജ്‌ നല്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണെന്ന്‌ മാത്രം മനസ്സിലാക്കാം. കവിതയും, അതിന്‍റെ വിഷ്വല്‍സും മെസ്സേജിനേക്കാള്‍ പ്രേക്ഷകരെ ക്ഷമയെ പരീക്ഷികലാണ്.   സിനിമ ഒരു 10 മിനിറ്റുകൂടി ദീര്‍ഘി പ്പിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഏതെങ്കിലും മെന്‍റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ട ഗതി വന്നേനെ.

ഒരു മെസ്സേജ് പ്രേക്ഷകരില്‍ എത്തിക്കുക ആയിരുന്നു ഈ സിനിമയുടെ ഉദ്യേശമെങ്കില്‍ അത് സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ ആയിരികണം എന്ന സാമാന്യ ബോധം ഇനി എങ്കിലും ശശിധരനും അണിയറ പ്രവര്ത്തകര്‍ക്കും ഉണ്ടാകണം.

ഫഹദ് ഫാസിലിന്‌ പുറമെ കലാഭവന്‍ മണി, സറീന വഹാബ്‌, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സുഭിക്ഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റൗണ്ടപ്പ് സിനിമാസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിനു ജോണ്‍ എ. പി. വര്‍ക്കി സംഗീതം ഒരുക്കിയിരിക്കുന്നു.
Final Rating