Kadal kadannu oru mathukutty

Kadal kadannu oru mathukutty

Movie

Kadal kadannu oru mathukutty

Director/Written

Ranjith

Studio

August Cinema

Starring

Mammotty, Shekhar Menon, Meera Nandan, Alisha Mohammed, Muthumani

Music by

Shahabas Aman

എത്ര ഉയര്‍ച്ചയിലായാലും താഴ്ചയിലായാലും ആര്‍ക്കിട്ടെങ്കിലും ഒരു ചെറിയ താങ്ങെങ്കിലും കൊടുക്കാന്‍ ശ്രമിക്കുന്നതു ഏതൊരു മലയാളിയുടേയും ഒരു പ്രത്യേക കഴിവാണ്‌. അതു വിദേശത്തെന്നൊ സ്വന്തം നട്ടിലെന്നൊ വ്യത്യാസമൊട്ടില്ലതാനും. ലോകത്തെവിടെയായാലും മലയാളിക്ക്‌ മാറാന്‍ കഴിയില്ലെന്നു ഏവര്‍ക്കുമറിയാം. ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വഭാവരീതികളും അവരുടെ കാഴ്ചപ്പാടുകളും യുക്തിയുമൊന്നും മാറ്റാനുമാവില്ല.

തന്‍റെ കൂടപ്പിറപ്പായ കൊച്ചുണ്ണി ഇരട്ടക്കുഴല്‍ തോക്കെടുത്ത് ഒരു തമാശക്കളിക്കു തന്‍റെ നേര്‍ക്ക്‌ വെച്ച വെടി കടല്‍ കടന്നെത്തിയ മാത്തുക്കുട്ടിയേയും കൊണ്ട്‌ ഒറ്റ പോക്കായിരുന്നു (അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കൊള്ളുമെന്നങ്ങാനും വിചരിചിട്ടാണോ വെടി വെച്ചത്‌). വെറുതേയൊന്നു വിരട്ടിയേക്കാമെന്നേ കൂടപ്പിറപ്പും വിചാരിചുള്ളു. എന്നാലോ ഉണ്ട കേറിയങ്ങു കൊണ്ടു. അതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി ഇല്ലെയോ…

രഞ്ജിത്തിന്‍റെ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകമനസ്സില്‍ ചിരിയുടെ വെടിക്കെട്ടു തീര്‍ത്തപോലെ തികച്ചും ഹസ്യത്തിന്‍റെ അകമ്പടിയോടെയാണു ചിത്രമൊരിക്കിയിരിക്കുന്നത്. മലയാളി എന്തു എങ്ങനെ എന്നൊക്കെയുള്ള ചോദ്യത്തിനു മറുപടി തേടുകയാണ്‌ ഈ ചിത്രത്തില്‍. ഏതൊരു കാര്യവും ചുമ്മാ ചിരിച്ചുതള്ളാന്‍ കൂട്ടാക്കാത്ത മാത്തുക്കുട്ടിച്ചായന്‍ അല്പമാലോചിച്ച്‌ ധാര്‍മ്മികരോഷം കൊള്ളുന്ന മലയാളികലുടെ ഇടയില്‍ തികച്ചും സത്യസന്തമായി ജീവിച്ചുകാട്ടുന്ന രീതിയാണ്‌.

ചില പൊങ്ങച്ചങ്ങളും സംസ്കാരമില്ലായ്മ്മയുമൊക്കെ എടുത്തു കാണിക്കുന്നുമുണ്ട്. മാത്തുക്കുട്ടിച്ചായന്‌ തോമസ് മാഷ്‌ സ്വപ്നത്തില്‍ വന്ന്‌ അതൊക്കെയും വെളിവാക്കിക്കൊടുക്കുന്നതായും കണിക്കുന്നു. ഒരു രാത്രികൊണ്ട്‌ മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല ചില സാഹചര്യങ്ങളും രീതികളുമൊന്നും. അതിനെ അതിന്‍റെവഴിക്കു വിടുകതന്നെ വേണം…

ശേഖര്‍ മേനോന്‍, മീരാ നന്ദന്‍, മുത്തുമണി തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും, സന്തോഷ്‌ ശിവനും, പ്രിഥ്വിരാജും ചേര്‍ന്നു നിര്‍മിച്ചതാണ്‌ ഈ ചിത്രം.
Final Rating