North 24 Kaatham

North 24 Kaatham

Director : Anil Radhakrishnan Menon
Producer : C. V. Sarathi
Writter : Anil Radhakrishnan Menon
Starring : Fahadh Faasil, Swati Reddy,Nedumudi Venu
Music : Govind Menon
Cinematography : Jayesh Nair
Studio : E 4 Entertainment
ഇ 4 ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്‌ നോര്‍ത്ത് 24 കാതം.

വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറാകാത്ത, സ്വയം ഒരു ലോകം സ്രിഷ്ടിച്ച്‌ വളരെ അടുക്കും ചിട്ടയോടെയുമാണു ഹരികൃഷ്ണന്‍റെ ജീവിതം. ഐടി കമ്പിനിയില്‍ ജോലി നോക്കുന്ന ഹരികൃഷ്ണന്‍ ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്കു ഒരു ഹര്‍ത്താല്‍ ദിവസം യാത്രയാകുന്നതോടെ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നോര്‍ത്ത് 24 കാതം പറയുന്നത്‌. യാത്രാ മധ്യേ ഒരു പ്രത്യേക സാഹചര്യത്തില്‍ നാരായണിയുടെയും ഗോപാലേട്ടന്‍റേയും കൂടെ കോഴിക്കോട്ടേക്കു ഹരികൃഷ്ണന്‍ പോകേണ്ടി വരുന്നു.

കേരളീയരുടെ ദേശീയോത്സവമായ ഹര്‍ത്താല്‍ ദിവസം സധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും യാത്രാക്ലേശങ്ങളും ചിത്രത്തില്‍ നന്നായി വരച്ചു കാണിക്കുന്നു. യാത്രയില്‍ കാണുന്ന നാടുകളും മുഖങ്ങളും പുതിയൊരു അനുഭവം ജങ്ങളിലെത്തിക്കുന്നു. ഹരികൃഷ്ണന്‍റേയും നാരായണിയുടേയും ഗോപാലേട്ടന്‍റേയും ഒപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രവചിക്കാന്‍ കഴിയുന്ന ക്ലൈമാക്സ് ആണെങ്കിലും മുഷിപ്പില്ലാതെ അവസാനം വരെ കണ്ടിരിക്കന്‍ കഴിയുന്ന ഒരു സിനിമയാണ്‌ നോര്‍ത്ത് 24 കാതം. 

ഹരികൃഷ്ണനായി ഫഹദ്‌ ഫാസില്‍ ഉജ്വല അഭിനയമാന്‌ കാഴ്ച വെച്ചിരിക്കുന്നത്‌. ഫഹദിന്‍റെ അഭിനയ ജീവിത്തിലെ മികച്ച ഒരു ഒരു കഥാപാത്രമാണ്‌ ഇതിലെ ഹരികൃഷ്ണന്‍ എന്നതില്‍ ഒരു സംശയവും ഇല്ല. ഒരുപാടു കാലത്തിനു ശേഷം നെടുമുടി വേണുവിന്‍റെ ശക്തമായ ഒരു കഥാപാത്രമണ്‌ ഇതിലെ ഗോപാലേട്ടന്‍. സ്വാഭാവികമായ അഭിനയം കൊണ്ട്‌ സ്വാതി റെഡ്ഡിയും തന്‍റെ കഴിവു തെളിയിച്ചിരിക്കുന്നു.

സംവിധാനത്തിലെ അച്ചടക്കവും ലാളിത്യവും എടുത്തു പറയേണ്ടതാണ്‌. നോര്‍ത്ത് 24 കാതം മലയാള സിനിമയ്ക്ക് ഒരു നല്ല സംവിധായകനെ കൂടി സമ്മാനിച്ചിരിക്കുന്നു.

വലിയ ഒരു സിനിമയാണെന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണതിലെ പുതുമ കൊണ്ടും, മികച്ച അഭിനയങ്ങള്‍ കൊണ്ടും നോര്‍ത്ത് 24 കാതം ഒരു പുതിയ അനുഭവമാകുന്നു.
Final Rating