Mizhikalil Nirakathiray

Movie

Yavanika

Music Director

M. B. Sreenivasan

Lyrics Writer

ONV Kurup

Singer(s)

KJ Yesudas

Release

1982

Song

Mizhikalil Nirakathiray

മിഴികളില്‍ നിറകതിരായി സ്‌നേഹം
മൊഴികളില്‍ സംഗീതമായി
മൃദുകരസ്‌പര്‍ശനം പോലും
മധുരമൊരനുഭൂതിയായീ ആ…
മധുരമൊരനുഭൂതിയായി
മിഴികളില്‍ നിറകതിരായി

ചിരികളില്‍ മണിനാദമായി സ്‌നേഹം
അനുപദമൊരുതാളമായി
കരളില്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍ തന്‍ കുറുമൊഴിയായി
മിഴികളില്‍ നിറകതിരായി

ഒരു വാക്കിന്‍ തേന്‍കണമായി സ്‌നേഹം
ഒരു നോക്കിലുത്സവമായി
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമലിഖിതത്തിന്‍ പൊന്‍ലിപിയായി

മിഴികളില്‍ നിറകതിരായി സ്‌നേഹം
മൊഴികളില്‍ സംഗീതമായി
മൃദുകരസ്‌പര്‍ശനം പോലും
മധുരമൊരനുഭൂതിയായീ ആ…
മധുരമൊരനുഭൂതിയായി