Daivathinte Swantham Cleetus

Daivathinte Swantham Cleetus

Movie

Daivathinte Swantham Cleetus

Directed by

Marthandan

Written by

Benny P Nayarambalam

Studio

Achappu Movie Magic

Starring

Mammootty, Honey Rose, Suraj Venjaranmoodu, Aju Vargees, P. Balachandran, Rajith Menon, Kottayam Nasir, Abu salim, Saju kodian

ജി. മാര്‍ത്താണ്ടന്‍ ഒരു നവാഗത സംവിധായകനാണെന്ന തോന്നല്‍ നമ്മിലുളവാക്കാതെ അത്ര മനോഹരമയാണ്‌ അദ്ദേഹം "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്‌" ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത്‌ ബെന്നി പി. നായരമ്പലം ആണ്. അച്ചപ്പു മൂവി മാജിക്കിന്‍റെ ബാനറില്‍ ലത്തീഫാണ്‌ ചിത്രം നിര്‍മ്മിച്ചത്.

തൊടുപുഴയിലെ വണ്ണപ്പുറം എന്ന ഗ്രാമാന്തരീഷമാണ്‌ ചിത്രത്തിന്‍റെ ദൃശ്യചാരുതക്ക്‌ മാറ്റു കൂട്ടുന്നത്. ഗ്രാമത്തിലെ ഒരു കൂട്ടം കലാകാരന്‍മാരുടെ നാടകാഭിനയവും അവരുടെ ജീവിതവും തമാശകളുമാണ്‌ ചിത്രത്തിന്‍റെ തുടക്കത്തില്‍ പ്രതിപാതിക്കുന്നത്. പതിവു നാടകശൈലിയില്‍ നിന്നും ഒരു മാറ്റം വരുത്തി ഫാദര്‍ സണ്ണി വടക്കുംതലയുടെ (സിദ്ദിക്ക്) നേതൃത്വത്തില്‍ മിശിഹാചരിത്രം ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോ ചെയ്യാനായി തീരുമാനിക്കുന്നു.

പക്ഷെ മിശിഹായുടെ പ്രധാനവേഷം ചെയ്യാന്‍ ശാന്തവും തേജസ്സോന്മുഖനുമായ ഒരാളെ കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. സണ്ണിയച്ചനും കുഞ്ഞച്ചനും (സുരാജ്) അങ്ങനൊരാളെ തേടി പല അഭിനേതാക്കളേയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല, അങ്ങനിരിക്കുമ്പോള്‍ അപ്രതീക്ഷിതമായണ്‌ ക്ലീറ്റസ്സ്‌ (മമ്മൂട്ടി) ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നതും നാടകത്തില്‍ മിശിഖായുടെ വേഷം അഭിനയിക്കാന്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വരികയും ചെയ്യുന്നു.

എന്നാല്‍ നാടക ക്യാമ്പില്‍ എത്തിയ ശേഷമാണ്‌ ഈ ക്ലീറ്റസ്സ്‌ ഒരു മുഴുക്കുടിയനും ഗുണ്ടയുമൊക്കെയാണെന്ന്‌ സണ്ണിയച്ചനടക്കം എല്ലാവര്‍ക്കും ബോധ്യമാവുന്നതും. പിന്നീട്‌ നാടകത്തില്‍ അഭിനയിക്കുന്നവരും ക്ലീറ്റസ്സ്‌ അവിടെ ഉണ്ടാക്കുന്ന പ്രശ്നങ്ങളേയും ആ ഗ്രാമത്തില്‍ തന്നെ തന്‍റെ മകനുമൊത്തു താമസ്സിക്കുന്ന ലക്ഷ്മിയുടേയുമൊക്കെ (ഹണി റോസ്) കഥയും അവരുമായി ക്ലീറ്റസ്സിനുണ്ടായിരുന്ന ബന്ധവുമൊക്കെയാണ്‌ കഥാസാരം .

ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ നര്‍മ്മത്തിലൂടെ എല്ലാവരേയും പിടിചിരുത്തുന്നുണ്ടെങ്കിലും, പിന്നീടെവിടൊക്കെയോ പല മമ്മൂട്ടി ചിത്രങ്ങളിലേയും കഥ കോര്‍ത്തിണക്കിയ ഒരു പ്രതീതി പ്രേക്ഷകരില്‍ ഉണര്‍ത്തുന്നുണ്ട്. സുരാജിന്‍റെ പതിവുശൈലിയില്‍ നിന്നും തമാശകള്‍ നിലവാരംപുലര്‍ത്തുന്നു.

ജോസഫ് നെല്ലിക്കലിന്‍റെ നേതൃത്വത്തിലുള്ള നാടകരംഗപട പശ്ചാത്തലം അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. റഫീക്ക്‌ അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്നു. സിദ്ദിഖ്‌, സുരാജ്‌, അജു വര്‍ഗീസ്‌, പി. ബാലചന്ദ്രന്‍, രജിത്‌ മേനോന്‍, കോട്ടയം നസീര്‍, അബു സലിം, അനൂപ് ചന്ദ്രന്‍, വിനായകന്‍, സാജു കൊടിയന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
Final Rating