Nilavinte Neela Bhasma

Song : Nilavinte Neela Bhasma
Movie : Agnidevan
Year : 1995
Singer(s) : MG Sreekumar
Music : MG Radha Krishnan
Lyricist(s) : Girish Puthenchery

നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പവളേ
ഏതപൂര്‍വ തപസ്സിനായി ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം
നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പവളേ

തങ്കമുരുകും നിന്റെ മെയ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍ വിളക്കില്‍ വീണ്ടും
വിങ്ങും എന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍
തെചി പൂന്തൊപ്പില്‍ തത്തും
ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍ ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പവളേ

മേടമാസ ചൂടിലേ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞു കാറ്റിന്‍ ലോലമാം കുസൃതി കൈകള്‍
നിന്റെ ഓമല്‍ പാവടത്തുമ്പുലക്കുമ്പോള്‍
ചാഞ്ചക്കം ചെല്ലക്കൊമ്പില്‍ ചിങ്കാര
ചേരില്‍ മെല്ലെ താഴമ്പുവായ്‌ തുല്ലുമ്പോള്‍
നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കലേ

നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പവളേ
ഏതപൂര്‍വ തപസ്സിനായി ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം

ഹ്മ്മം ​ഹ്മം ​ഹ്മ്മ്മം ​ഹ്മ്മ്മം ​മ്മ്മ്

Song : Nilavinte Neela Bhasma
Movie : Agnidevan
Year : 1995
Singer(s) : MG Sreekumar
Music : MG Radha Krishnan
Lyricist(s) : Girish Puthenchery

Nilavinde neela bhasma kuriyaninjavale
kaathilola kammalittu kunungi nilpavale
ethapoorva thapassinayi njaan swanthamakki nin
ragalola paraga sundara chandra mughabimbam
Nilavinde neela bhasma kuriyaninjavale
kaathilola kammalittu kunungi nilpavale

Thankamurukum ninte mey thakidil njaanen
nenjile anuraagathin manthramezhuthumbol
kannileriyum kunju man vilakkil veendum
vinghum en abhilashathal enna pakarumbol
thechi poonthoppil thathum
chundinmel chumbhikumbol chella katte konjumbol
enthini naanam thenilam naanam

Nilavinde neela bhasma kuriyaninjavale
kaathilola kammalittu kunungi nilpavale

medamaasa choodiley nilavum thedi
naattu mavin chottil naam vannirikumbol
kunju kaatin lolamaam kusruthi kaikal
ninte omal pavadathumbulakkumbol
chanjakkam chellakombil chingara
cheril melle thazhambuvai thullumbol
neeyenikkalle nin paattenikkale

Nilavinde neela bhasma kuriyaninjavale
kaathilolla kammalittu kunungi nilpavale
ethapoorva thapassinayi njaan swanthamaakki nin
ragalola paraga sundara chandra mughabimbam

hmmm hmm hmmmm hmmmm mmm

Lyrics – Ml
Lyrics – En