Neeyen sayahna

Song : neeyen sayahna
Movie : Ma chu ka
Year : 2016
Singer(s) : Gopi Sunder
Music : Gopi Sunder
Lyricist(s) : Harinarayanan BK

മ്‌ഉം ..മ്‌ഉം…
നീയെന്‍ സായാഹ്ന സ്വപ്നത്തിലൊന്നില്‍
ഞൊറിനീക്കി മെല്ലെ വന്നു (2)
നിഗൂഡമെന്‍ വേണ്‍ചില്ലുവാതിലൂടെ ..
നിഗൂഡമെന്‍ വേണ്‍ചില്ലുവാതിലൂടെ ..
ശരറാന്തലന്തിയില്‍ നീട്ടിടും മട്ടില്‍
കണ്ണുചിമ്മി നീ…മുന്നില്‍ നിന്നു…
കുറുകുന്ന പക്ഷിതന്‍ കൊഞ്ചലായ് ..
നേര്‍ത്ത കുഞ്ഞു തേന്മൊഴി.. കാതില്‍ പെയ്തു
എന്നില്‍ മറവിയുടെ തെന്നല്‍ സ്വയമടര്‍ന്നു മെല്ലെ
പ്രണയമണി തെന്നല്‍ …
തരളമെന്‍ നെഞ്ചില്‍ പറന്നു വന്നതില്ലേ
അഴകണിഞ്ഞ മുല്ലേ …
തനുവിലൊന്നു പുണരുമോ പതിയെ നീ

നീയെന്‍ സായാഹ്ന സ്വപ്നത്തിലൊന്നില്‍
ഞൊറിനീക്കി മെല്ലെ വന്നു…
നിന്‍ ചിരിമഴതന്‍ ചോട്ടില്‍.. നനയുമെന്‍ ശാഖികള്‍
ഈ കുസൃതിയുടെ കൂട്ടില്‍.. അലിയുമെന്‍ നോവുകള്‍
ഓമലേ .. വീണ്ടുമെന്‍ ഓര്‍മ്മയെ പുല്‍കി നീ
കണ്‍കോണിനാല്‍ നിന്‍ മേനിതന്‍.. ആലോലമാമാഴങ്ങളെ
അറിയാതെയീ മാത്ര എന്തിനോതിടുന്നു ഞാന്‍

എന്നില്‍ മറവിയുടെ തെന്നല്‍ സ്വയമടര്‍ന്നു മെല്ലെ
പ്രണയമണി തെന്നല്‍ …
തരളമെന്‍ നെഞ്ചില്‍ പറന്നു വന്നതില്ലേ
അഴകണിഞ്ഞ മുല്ലേ …
തനുവിലൊന്നു പുണരുമോ പതിയെ നീ

നീയെന്‍ സായാഹ്ന സ്വപ്നത്തിലൊന്നില്‍
ഞൊറിനീക്കി മെല്ലെ വന്നു (2)
നിഗൂഡമെന്‍ വേണ്‍ചില്ലുവാതിലൂടെ ..
നിഗൂഡമെന്‍ വേണ്‍ചില്ലുവാതിലൂടെ ..
ശരറാന്തലന്തിയില്‍ നീട്ടിടും മട്ടില്‍
കണ്ണുചിമ്മി നീ…മുന്നില്‍ നിന്നു…
കുറുകുന്ന പക്ഷിതന്‍ കൊഞ്ചലായ് ..
നേര്‍ത്ത കുഞ്ഞു തേന്മൊഴി.. കാതില്‍ പെയ്തു
എന്നില്‍ മറവിയുടെ തെന്നല്‍ സ്വയമടര്‍ന്നു മെല്ലെ
പ്രണയമണി തെന്നല്‍ …
തരളമെന്‍ നെഞ്ചില്‍ പറന്നു വന്നതില്ലേ
അഴകണിഞ്ഞ മുല്ലേ …
തനുവിലൊന്നു പുണരുമോ പതിയെ നീ

Song : neeyen sayahna
Movie : Ma chu ka
Year : 2016
Singer(s) : Gopi Sunder
Music : Gopi Sunder
Lyricist(s) : Harinarayanan BK

Lyrics – Ml
Lyrics – En