Karnan Movie Preview

Karnan Movie Preview

ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഇവര്‍ ഒരുക്കുന്ന ചിത്രമാണ്‌ കർണൻ. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര് പോലെ തന്നെ മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.

ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു കാണുമ്പൊള്‍ അണിയറപ്രവർത്തകർ പുലർത്തിയിരിക്കുന്ന സാമ്യത ഏറക്കുറെ മലയാളത്തിന്റെ ബാഹുബലി പോലെയാണ്‌. ബാഹുബലിയെപ്പോലെ തന്നെ ഒരു ബിഗ്ബജറ്റ് ചിത്രമാണ് വിമലും പൃഥ്വിയും ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രത്തിന്‌ മറ്റൊരു സാമ്യം കൂടിയുണ്ട്‌. ബാഹുബലിയുടെ ഛായാഗ്രാഹകനായ സെന്തിൽകുമാർ ആണ് കർണന്റെ ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് സംഗീതം. ഈ ചിത്രം വേണുവാണ് നിർമിക്കുന്നത് ഏകദേശം 45 കോടിയോളം മുതൽ മുടക്കിയാണ്‌ ചിത്രം ഒരുക്കുന്നത്‌. ഗംഗ, ഹരിദ്വാർ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. തമിഴിൽ നിന്നുംപ്രശസ്തതാരങ്ങൾ പൃഥ്വിരാജിനെ കൂടാതെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.



Read – Ml
Cast & Crew