Ethraneramay Njan

Movie

Iratta Kuttikalude Achan

Music Director

Johnson

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1997

Song

Ethraneramay Njan

എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ (2)
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ (എത്ര നേരമായ്)

നിന്‍ മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടു നീ ഇണങ്ങിയില്ലേ(2)
ചന്ദ്രികയോളം വളരുമ്പോഴും
രമണന്റെ കൂടെ നീ ഇറങ്ങിയില്ലേ
വാര്‍മുകിലില്‍ പൂങ്കുടിലില്‍
മിണ്ടാതെ നീ ഒളിഞ്ഞതെന്തേ (എത്ര നേരമായ്)

വെറുതെ ഇനിയും പരിഭവരാവില്‍
മുഖപടമോടെ മറയരുതേ (2)
വൃശ്ചികക്കാറ്റില്‍ കുളിരും ചൂടി
ഈ മുഗ്ദ്ധരാവില്‍ ഉറക്കമായോ
എഴുന്നേല്‍ക്കൂ പ്രാണസഖീ എതിരേല്‍ക്കാം
ഞാന്‍ അരികിലില്ലേ.. (എത്ര നേരമായ്)