Nadannu Nadannu

Movie

Kunjananthante Kada

Music Director

M Jayachandran

Lyrics Writer

Rafeek Ahamed

Singer(s)

Kavalam Sreekumar, MS Viswanadhan

Release

2013

Song

Nadannu Nadannu Neengiya

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകള്‍ മുറിച്ച് നീന്തിയ കാലം
വിണ്ണില്‍ ഉയര്‍ന്നു പറന്നൊരു നേരം
ഓര്‍മ്മയിലുണ്ടോ ഓര്‍മ്മയിലുണ്ടോ ഓര്‍മ്മയിലുണ്ടോ…

ഏതോ..ഏതോ ..ഏതോ
കാട്ടുവഴികള്‍ മൂടിയ പുല്ലാഞ്ഞി പാഴിലകല്‍
പുത്തന്‍ പാത നിവരാന്‍ കുനിയും
പൂവാക തണലിടങ്ങള്‍
മഴ വേണം ഈ പുഴ വേണം ഈ
വഴിയില്‍ ഇനിയും വരുവോര്‍ക്കായി
നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം

ലോകം വേഗമോടാനായുമീ
ഉല്ലാസ വീഥികളില്‍
എത്തീ കാറ്റോരലയായി പലയുഗ
സഞ്ചാര കഥകളുമായി
മഴ വേണം ഈ പുഴ വേണം ഈ
വഴിയില്‍ ഇനിയും വരുവോര്‍ക്കായി

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകള്‍ മുറിച്ച് നീന്തിയ കാലം
വിണ്ണില്‍ ഉയര്‍ന്നു പറന്നൊരു നേരം
ഓര്‍മ്മയിലുണ്ടോ ഓര്‍മ്മയിലുണ്ടോ ഓര്‍മ്മയിലുണ്ടോ…