Aadyam Thammil

ഗാനം : ആദ്യം തമ്മിൽ കാണും
ചിത്രം : ജൂണ്‍
വര്‍ഷം : 2019
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി
സംഗീതം : ഇഫ്തികാർ അലി
ഗാനരചന : വിനായക് ശശികുമാർ

ആദ്യം തമ്മിൽ കാണും ഞൊടിയിൽ
കൊതിച്ചു നിന്നെ മിന്നും മുത്തേ-
കണ്ണിൻ മണിയേ..
ആരും കാണാ നേരം പതിയേ
അടുത്തുവന്നു-
മെയ്യിൽ ചേരാനുള്ളം പിടയേ…
ഇടതൂർന്നു പെയ്യും തോരും മഴപോൽ
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം

കരളിതിൽ നീ എഴുതുകയായ്
പുതിയൊരു കാവ്യം…
വിരലുകളോ മൊഴിയുകയായ്
പ്രണയസ്വകാര്യം …
കരളിതിൽ നീ എഴുതുകയായ്
പുതിയൊരു കാവ്യം…
വിരലുകളോ മൊഴിയുകയായ്
പ്രണയസ്വകാര്യം …
നിധിയായ് ഇനി നിന്നെയെന്നുമേ
ഉയിരിൽ അകമേ കാത്തുവച്ചിടാം ഞാൻ ..

നമുക്കു പങ്കിടാൻ കിനാവുകൾ
കുറിച്ചുവച്ചതും…
മുറിഞ്ഞിടുമ്പോഴും വിമൂകമായ്
ഒളിച്ചുവച്ചതും…
നിനക്കു നിഴലായ് എന്നെ ഞാൻ
ഒതുക്കിവച്ചതും…
നിന്നിലലിയാൻ മാത്രം ഞാൻ….
പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ..

ധരരാര ധാരരാര രരരാരരാരാ….
ധിരരാ താരരാരാ..രാ.. തേരാ….

മറയുകില്ല ഏതു മഞ്ഞിലും
പഴയവഴികൾ..
കൊഴിയുകില്ല ഏതു നോവിലും
മനസ്സിന്നിലകൾ ..
പൊലിയുകില്ല നീ നൽകിയ
മധുരനിമികൾ
നിന്നിലലിയാൻ മാത്രം ഞാൻ….
പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ…

Song : Aadyam Thammil
Movie : June
Year : 2019
Singer : Sooraj Santhosh, Anne Amie
Music : Ifthikar Ali
Lyricist : Vinayak Sasikumar

Adyam thammil kaanum njodiye
Kothichu nine minnum-
Muthe kannin maniye..
Aarum kaana neram pathiye..
Aduthu vannu
Meyil cheram ullam pidaye

Ida thoornu peyyum thorum mazha pol
Ida nenjil eenam neyyum kulire
Ninnil aliyaan maathtram njan
Pirannu annythoni innee nimisham

Karalithil nee ezhuthukayaay
Puthiyoru kaavyam
Viralukalo mozhiyukayaay
Pranaya swagaaryam
Karalithil nee ezhuthukayaay
Puthiyoru kaavyam
Viralukalo mozhiyukayaay
Pranaya swagaaryam

Nidhiyaay ini ninne ennume
Uyire akame kaathuvachidam njan..

Namukku pankidaan kinavukal
Kurichu vachathum
Murinjidumpozhum vimukhamaay
Olichu vachathum
Ninakku nizhalaay enne njan
Othukki vachathum
Ninnilaliyaan maathram njan
Pirannu ninna thonal konden kanave

Dhararaara raararaaara….raa
Dhararaara dharaararaaara….

Marayukilla ethu mannilum
Pazhaya vazhikal
Kozhiyukilla ethu novilum
Manassin ilakal
poliyukilla nee nalkiya
Madhura nimikal
Ninnilaliyaan mathram njan
Pirannathennu thonum ee dinangal…

Lyrics – Ml
Lyrics – En