Minnaaminni Koodaay

ഗാനം : മിന്നാമിന്നിക്കൂടായ്
ചിത്രം : ചിക്കന്‍ കൊക്കാച്ചി
വര്‍ഷം : 2017
ആലാപനം : ശ്വേത, പുഷ്പാവതി, ജാസ്സി ഗിഫ്റ്റ്, ഹിഷാം, രമേഷ്, അനു പ്രവീണ്‍
സംഗീതം : ജാസ്സി ഗിഫ്റ്റ്
ഗാനരചന : ഹരിനാരായണന്‍, മനു മഞ്ജിത്ത്

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്..
മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്..
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്

കുട ചൂടുന്നേ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്..
മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്..
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്

കണ്ണാടിയാം കുഞ്ഞോളത്തിൽ
അലിയുവാൻ ഒഴുകുവാൻ
വന്നില്ലേ വെയിലിതിലൂടെ
മീനച്ചൂടിൽ കൊടിയേറുന്നേ.. പൂരങ്ങൾ
മാരിക്കോളിൻ തുടി കൊട്ടുന്നേ മേഘങ്ങൾ
പീലിത്തെന്നൽ ഇളംമെയ്യിൽ മുത്തുമ്പോൾ..
നാണിക്കുന്നോ ഒരു കൈതപ്പൂവിങ്ങ്…

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്
കുട ചൂടുന്നേ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ…

ചാഞ്ചാടുന്നോ നെൽപ്പാടങ്ങൾ
കൊയ്തിടാൻ അരികിലായ്
ഓമൽകുരുവികളെത്തി
അന്തിക്കള്ളിൻ നുര ചിന്തീടും നേരത്തോ
നാടൻചിന്തിൻ ചെറുചെപ്പെല്ലാം തപ്പണ്ടേ
സ്നേഹം വാഴും ഈ തൂവൽതീരത്ത്..
വെള്ളിത്തിങ്കൾ തിരിനാളം നീട്ടുന്നു⁠⁠⁠⁠

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്
കുട ചൂടുന്നേ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ…

Song : Minnamminni kooday
Movie : Chicken Kokkachi
Year : 2017
Singer : Swetha Mohan, Pushpavathi, Jassie Gift,Hisham, Ramesh,Anu Praveen
Music : Jassie Gift
Lyricist : Harinarayanan, Manu Manjith

Lyrics – Ml
Lyrics – En