Medakkaattu veeshi

ഗാനം : മേടക്കാറ്റു വീശി
ചിത്രം : കല വിപ്ലവം പ്രണയം
വര്‍ഷം : 2018
ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ്
സംഗീതം : അതുല്‍ ആനന്ദ്
ഗാനരചന : ശ്രീജിത് അച്ചുതന്‍ നായര്‍

മേടക്കാറ്റു വീശി ചാഞ്ഞു വീണ-
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
ഇടവപ്പാതിയെത്തും നേരം
മുൻപേ പൂവരശിൻ കട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..

ഈരേഴൻ തോർത്തുംകൊണ്ടു-
മണിയാറിൽ പോകാം
മീനാടും നേരങ്ങളിൽ
മുൻഗാൻകുഴിയിട്ടും-
കൊണ്ടാങ്ങാഴത്തിൽ നീന്താം
നീരോടും വേഗങ്ങളിൽ
കസവുടയും നേരം കാത്തു
മണിയറയിലിരുന്നോളാം..
മഴ പെയ്യും നേരം നോക്കി
കളിയോടമിറക്കീടാം..
രാഗം കുളിരാടും നേരത്ത്..
രാഗം കുളിരാടും നേരത്ത്..

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ

ഉപ്പേരി തിന്നുംകൊണ്ടേ-
കളിയൂഞ്ഞാലാടാം
തേനൂറും ഈണങ്ങളിൽ
കല്യാണക്കാര്യം ചൊല്ലി
കാക്കാത്തിപ്പെണ്ണ്-
കൈനോക്കും നേരങ്ങളിൽ
കണ്ണാന്തളി പൂക്കും നേരം
വയൽ വരമ്പിൽ ഇരുന്നോളാം
തളിർവെറ്റില നുള്ളിയെടുത്തു
മണിമാരന് തന്നീടാം
നൂറും ചേർത്തങ്ങു തന്നേക്കാം

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
ഇടവപ്പാതിയെത്തും നേരം-
മുൻപേ പൂവരശിൻ കട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ..
ഉം..ഉം….ഉം..ഉം….ഉം..ഉം….

Song : Medakkaattu veeshi
Movie : Kala Viplavam Pranayam
Year : 2018
Singer : Shweta Mohan, Vijay Yesudas
Music : Athul Aanand
Lyricist : Sreejith Achuthan Nair

Medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
idavappaathiyethum neram
munppoovarashin kattil mele
chernnirikkaam thaarakappoonkaavil
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne

eerezhan thorthumkondu-
maniyaaril pokaam
meenaadum nerangalil
mungaamkuzhiyittum-
kondangaazhathil neenthaam
neerodum vegangalil
kasavudayum neram kaathu
maniyarayilirunnolaam
mazha peyyum neram nokki
kaliyodamirakkeedaam
raagam kuliraadum nerathu
raagam kuliraadum nerathu

medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne

upperi thinnumkonde
kaliyoonjaalaadaam
thenoorum eenangalil
kalyaanakkaaryam cholli-
kaakkaathippennu
kainokkum nerangalil
kannaanthali pookkum neram
vayal varambil irunnolaam
thalirvettila nulliyeduthu
manimaaranu thanneedaam
noorum cherthangu thannekkaam

medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
idavappaathiyethum neram-
munppoovarashin kattil mele
chernnirikkaam thaarakappoonkaavil
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
mm..mmm….mm..mmm….mm..mmm..

Lyrics – Ml
Lyrics – En