Ishtamanu Ishtamanu

ഗാനം : ഇഷ്ടമാണിഷ്ടമാണെനിക്കു
ചിത്രം : കണ്ണാടിക്കടവത്ത്
വര്‍ഷം : 2000
ആലാപനം : കെ. ജെ. യേശുദാസ്, സംഗീത
സംഗീതം : ബാലഭാസ്കര്‍
ഗാനരചന : കൈതപ്രം ദാമോധരന്‍ നമ്പൂതിരി

ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ… കരയറിയല്ലേ…
ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന്‍ സ്വരം
തിരയറിയല്ലേ… കാറ്ററിയല്ലേ…
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്‍
നിയെങ്ങും മറയരുതേ എന്‍ തോഴീ…

എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്‍
നിയെങ്ങും മറയരുതേ എന്‍ തോഴീ…

ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ… കരയറിയല്ലേ…

കണ്ണാടിപ്പുഴയില്‍ ഞാന്‍ കണ്ടു
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോല കുളിരലകള്‍ ചൊല്ലി
കളിചിരി ചില്ലിളകും നിന്നിഷ്ടം
കണിവാല്‍ കുരുവീ…
ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം…
തുമ്പിപ്പെണ്ണേ… ഇക്കരക്കാവിലെ
ഇത്തിരി തുമ്പമേല്‍ ഇഷ്ടം കൂടാന്‍ വാ…
സ്നേഹമാണ് നീ… മോഹമാണ് നീ…
മുത്തുപോലെ കയ്യില്‍ വന്നൊരിഷ്ടമാണ് നീ…

ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ… കരയറിയല്ലേ…

പൂമെയ്യ് പുണരുവാനിഷ്ടം…
പരിഭവ പനിനീര്‍ കുളിരെന്തിഷ്ടം
തിരുമൊഴി ചിന്തിലെന്തൊരിഷ്ടം
പുതുമഴ കിക്കിളിയോ നല്ലിഷ്ടം
തിരുവാതിരയില്‍…
പൊന്‍മണിക്കൈവള താളമിടുന്നതു കേള്‍ക്കാനിഷ്ടം
അറിയാക്കനവില്‍… കോലക്കുഴല്‍ വിളിച്ചെത്തുന്ന
കണ്ണനോടിഷ്ടം കൂടാം ഞാന്‍
ഒന്നു മിണ്ടുമോ… ഒന്നു പാടുമോ…
വിണ്ണില്‍ നിന്നും മണ്ണില്‍ വന്നൊരിഷ്ട ഗോപികേ…

ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
ഹ്മ്… ഹ്മ്… ഹ്മ്… കരയറിയല്ലേ…
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്‍
നിയെങ്ങും മറയരുതേ എന്‍ തോഴീ…
ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ… കരയറിയല്ലേ

Song : Ishtamanu Ishtamanu
Movie : Kannadikadavathu
Year : 2000
Singer : K. J. Yesudas, Sangeetha
Music : Balabhaskar
Lyricist : Kaithapram Damodharan Namboothiri

Ishtamanu ishtamanenikku nin mogham
Puzhayariyalle… karayariyalle…
Ishtamay ishtamayenikku nin swaram
Thirayariyalle… kaattariyalle…
Ethra janmamaayingu kaathu nilpu njan
Nneeyengum marayaruthe en thozhi…

Ethra janmamaayingu kaathu nilpu njan
Nneeyengum marayaruthe en thozhi…

Ishtamanu ishtamanenikku nin mogham
Puzhayariyalle… karayariyalle…

Kannadippuzhayil njan kandu
Kannodu kannidayum ponnishtam
Poonjola kuliralakal cholli
kalichiri chillilakum ninnishtam
kaNivAl_ kuruvI…
ellilam chillayilaadi varum ninne kaananishtam…
Thumbippenne… ikkarakkavile
Ithiri thumbamel ishtam koodaam va…
Snehamaanu nee… mohamaanu nee…
Muthupole kayyil vannorishtamaanu nee…

Ishtamanu ishtamanenikku nin mogham
Puzhayariyalle… karayariyalle…

Poomey punaruvaanishtam…
Paribhava panineer kulirenthishtam
Thirumozhi chindilenthorishtam
Puthumazha kikkiliyo nallishtam
Thiruvaathirayil
Ponmanikaivala thaalamidunnathu kelkkanishtam
Ariyakkanavil… kolakkuzhal vilichethunna
Kannanodishtam koodam njan
Onnu mindumo… onnu paadumo
Vinnil ninnum mannil vannorishta gopike…

Ishtamanu ishtamanenikku nin mogham
hm… hm… hm… karayariyalle..
Ethra janmamaayingu kaathu nilpu njan
Nneeyengum marayaruthe en thozhi…
Ishtamanu ishtamanenikku nin mogham
Puzhayariyalle… karayariyalle

Lyrics – Ml
Lyrics – En