Mazhaye Thoomazhaye

Movie

Pattam Pole

Music by

M. Jayachandran

Lyrics by

Santhosh Varma

Singer(s)

Haricharan, Mridula

Release

2013

Song

Mazhaye Thoomazhaye

മഴയേ… തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവൊ എന്‍റെ കാതലിയെ

നിറയേ കണ്‍ നിറയേ
പെയ്തിറങ്ങുന്നൊരോര്‍മ്മയിലെ
പെയ്തിറങ്ങുന്നൊരോര്‍മ്മയിലെ
പീലി നീര്‍ത്തിയ കാതലിയെ

നീ അറിഞ്ഞൊ നീ അറിഞ്ഞൊ
നീ എന്‍റേതാനെന്നു നീ അറിഞ്ഞൊ
നീ അറിഞ്ഞൊ നീ അറിഞ്ഞൊ
നീ എന്‍റേതാനെന്നു നീ അറിഞ്ഞൊ
മഴക്കാലം എനിക്കായ്
മയില്‍ ചേലുള്ള പെണ്ണേ
നിന്നെ തന്നെ
മിഴി നോക്കി മനമാകെ
കതിരാടുന്ന സ്നേഹം ഞാന്‍ അറിഞ്ഞെ
പറയാനും വയ്യ പിരിയാനും വയ്യ
പലനാളും ഉറങ്ങാന്‍ കഴിഞ്ഞീല

മഴയേ… തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവൊ എന്‍റെ കാതലിയെ

നീ വിരിഞ്ഞൊ നീ വിരിഞ്ഞൊ
ഞാന്‍ ഓര്‍ക്കാതെന്നുള്ളില്‍ നീ വിരിഞ്ഞൊ
മലര്‍മാസം അറിയാതെ
മലരായിരം എന്നില്‍ പൂത്തിരുന്നെ
മലര്‍ തോറും കണിയായി
ഞാന്‍ കണ്ടതു നിന്നെ ആയിരുന്നെ
കഥയാണൊ അല്ല കനവാണൊ അല്ല
ഒരു നാളും മറക്കാന്‍ കഴിഞ്ഞീല

മഴയെ തൂമഴയെ
നിന്‍റെ മുത്തിളം തുള്ളികളില്‍
കണ്ടു ഞാനെന്‍റെ കാതലനെ
കാത്തിരുന്നതാണിന്നുവരെ