Mazhaneer Thullikal Nin

Movie

Beautiful

Music Director

Ratheesh Vegha

Lyrics Writer

Anoop Menon

Singer(s)

Unni Menon

Release

2011

Song

Mazhaneer Thullikal Nin

മഴനീര്‍ തുള്ളികള്‍
നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും
കനവായി തോര്‍ന്നിടും
വെണ്‍ശംഖിലേ ലയ ഗാന്ധര്‍വമയ്‌
നീയെന്‍റെ സാരങ്ങിയില്‍
ഇതളിടും നാണത്തിന്‍
തേന്‍തുള്ളിയായ്‌
കതിരിടും മോഹത്തിന്‍
പൊന്നോളമായ്‌ (മഴനീര്‍)

രാമേഘം പോല്‍
വിണ്‍താരം പോല്‍
നീയെന്തേ അകലേ നില്പ്പൂ…
കാതരേ നിന്‍ ചുണ്ടിലേ..
സന്ധ്യയില്‍ അലിഞ്ഞിടാം
വിരിയും ചന്ദ്രലേഖ എന്തിനോ
കാത്തു നിന്നെന്നൊര്‍ത്തു ഞാന്‍ (മഴനീര്‍)

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍
നിന്‍ കണ്ണിലെന്‍ ചുമ്പനം
തൂവലായ്‌ കൊഴിഞ്ഞൊരീ
ആര്‍ദ്രമാം നിലാ കുളിര്‍
അണയും ഞാറ്റുവേല എന്തിനോ
ഒരു മാത്ര കാത്തെന്നൊര്‍ത്തു ഞാന്‍ (മഴനീര്‍)