Kannanthali Muttathu

Movie

Ayaal

Music Director

Mohan Sitara

Lyrics Writer

M D Pradeep Kumar

Singer(s)

Swetha Mohan

Release

2013

Song

Kannanthali Muttathu

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോല്‍സവമായ്‌ (2 )
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്‍റെ കൂടെ പോകേണ്ടേ (2 )
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോല്‍സവമായ്‌

കായലിനോളം പാടിയ രാഗം
കളമോഴിയുടെ മോഹം (2 )
നനഞ്ഞ പൂഞ്ചായല്‍ മെല്ലെ
വകഞ്ഞു മാറ്റും കാറ്റത്ത്
താരുണ്യം പൂത്ത് വിരിഞ്ഞില്ലേ
പെണ്ണെ നിന്‍ നാണചിപ്പി തുറന്നില്ലേ
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോല്‍സവമായ്‌