Madhumathi Poovirinjuvo

Movie

Geethaanjali

Music by

Vidyasagar

Lyrics by

O. N. V. Kurup

Singer(s)

Ajmal, Sreevardhini, Abhirami Ajai

Release

2013

Music Label

Eastcoast Audios

Song

Madhumathi Poovirinjuvo

മധുമതിപ്പൂവിരിഞ്ഞുവോ …
മനസ്സിലെ തേന്‍ കിനിഞ്ഞുവോ….(3)
മധുരമീ ഗാനം കേള്‍ക്കുമ്പോള്‍
മനസ്സും രാഗലോലമായ്…(2)
മാനത്തെപൂമേട്ടില്‍ …മേയുന്ന മേഘങ്ങള്‍
തേടുന്നതാരാരേ…തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പില്‍ മാറ്റുന്നേ
താഴത്തു പോരൂല്ലേ…തരമ്പമ്പം..
മധുമതിപ്പൂവിരിഞ്ഞുവോ…
മനസ്സിലെ തേന്‍ കിനിഞ്ഞുവോ…(2)

കാണുന്ന നിന്നെപ്പോലെ സൂര്യനായ് അന്തിവെയില്‍
ചായുന്ന ചന്തവും നീ തന്നെ….
കേള്‍ക്കുന്നു മണിക്കുയില്‍ പാട്ടിലും കുളിര്‍ പെയ്യും
കാറ്റിന്റെ പാട്ടിലും നിന്‍ നാദം..
നാമൊരേ വീണയായ്…നാമൊരേ ഈണമായ്…
ഇരുഹൃദയം പൊന്‍തുടി ധീംതനനം
മധുമഴയായ് പെയ്യുക ധീംതനനം
മിഴികളെഴുതും പ്രണയലിപികള്‍
കളമധുരം പാടും നീയാരോ…
മധുമതിപ്പൂവിരിഞ്ഞുവോ…
മനസ്സിലെ തേന്‍ കിനിഞ്ഞുവോ…
മധുമതിപ്പൂവിരിഞ്ഞുവോ…

മാതളച്ചെടിമലര്‍ ചൂടിയ മുന്തിരികള്‍
മാണിക്യം ചാര്‍ത്തിയോ പോയ്‌ നോക്കാം…
മാതളം പൂത്തതു നിന്‍ പൂമണിച്ചൊടിയിലോ
തേന്‍മൊഴി നീയെന്റെ മുന്തിരിപ്പൂ…
നാമൊരേ രാഗമായ്…നാമൊരേ ഗാനമായ്…
പ്രണയമണി കാല്‍ത്തള ധീം ധനധീം…
കുളിര്‍മഴയും തെന്നലും ധീം ധനധീം…
അരികിലണയൂ…കവിതയായ് നീ
തിരുമധുരം തൂകും നീയാരോ….

മധുമതിപ്പൂവിരിഞ്ഞുവോ …
മനസ്സിലെ തേന്‍ കിനിഞ്ഞുവോ….
മധുരമീ ഗാനം കേള്‍ക്കുമ്പോള്‍
മനസ്സും രാഗലോലമായ്…
മാനത്തെപൂമേട്ടില്‍…മേയുന്ന മേഘങ്ങള്‍
തേടുന്നതാരാരേ…തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പില്‍ മാറ്റുന്നേ
താഴത്തു പോരൂല്ലേ…തരമ്പമ്പം..