Pavizhamunthiri Thenkani

Movie

Geethaanjali

Music by

Vidyasagar

Lyrics by

O. N. V. Kurup

Singer(s)

M. G. Sreekumar, Jyotsna

Release

2013

Music Label

Eastcoast Audios

Song

Pavizhamunthiri Thenkani

പവിഴമുന്തിരി തേന്‍കനി പൊഴിയും
മഴതന്‍ ഉത്സവമായി…
കുളിരിന്‍ തുള്ളികള്‍ ഈ പുതുമണ്ണിന്‍
പുളകമാലകളായി….
പ്രണയവിവശം കടലും കരയും
പുണരും…വെറുതെ…പിരിയുവാന്‍…
പവിഴമുന്തിരി തേന്‍കനി പൊഴിയും
മഴതന്‍ ഉത്സവമായി…
കുളിരിന്‍ തുള്ളികള്‍ ഈ പുതുമണ്ണിന്‍
പുളകമാലകളായി….

ഈ മഴപ്പാട്ടിലാറാ‍ടും…ആറാടും….
പൂക്കള്‍തന്‍ മണം നുകര്‍ന്നു…നുകര്‍ന്നൂ…
വാസനത്തെന്നല്‍ തെളിച്ചു…തെളിച്ചൂ
വസന്ത തീനാളം
ഓ ഓ ഓ…ജൂണിലെ മാരി വിടര്‍ത്തും…
വിടര്‍ത്തും…
കാനന കണിമുല്ലേ…പൂമുല്ലേ…
കൂണുകള്‍ കുഞ്ഞിക്കുടകള്‍…നിവര്‍ത്തീ
കുരുന്നുമോഹങ്ങള്‍…
ഒരു പാട്ടു മൂളുമോ..പ്രിയേ…പ്രിയേ…
എനിക്കു മാത്രമായ്‌….
ശ്രുതി മീട്ടി നില്പു ഞാന്‍ ഇതാ…ഇതാ…
നിനക്കു മാത്രമായ്‌….
കാതരേ….നമ്മള്‍ തന്‍
പ്രണയം മഴപോല്‍ മധുമയം…
പവിഴമുന്തിരി തേന്‍കനി പൊഴിയും
മഴതന്‍ ഉത്സവമായി…
കുളിരിര്‍ തുള്ളികള്‍ ഈ പുതുമണ്ണിന്‍
പുളകമാലകളായി….

ഈ മലര്‍തന്തി വിടര്‍ത്തും…വിടര്‍ത്തും…
ഹേമമൊരോമനപ്പൂവു്…പൊന്‍ പൂവു്..
നാമതു ചൂടിനില്‍ക്കുമ്പോള്‍…നിലാവും
സുഗന്ധമായ്‌ മാറും…
ഓ ഓ ഓ…ഏഴിലം പാലതന്‍ ചോട്ടില്‍
പൂഞ്ചോട്ടില്‍…
ദേവകള്‍ നൃത്തമാടുന്നു..ആടുന്നു…
മാലാഖകിന്നരം മീട്ടും…സ്വരങ്ങള്‍
മഴതന്‍ സംഗീതം…
മഴക്കാറിന്‍ ചില്ലയില്‍ വിടര്‍ന്നിതാ
മഴവില്‍പ്പൂവുകള്‍…
മനസ്സിന്റെ ചില്ലയില്‍
അതിന്നെഴും നിറങ്ങള്‍ പൂത്തിതാ…
ഓമലേ…നമ്മള്‍തന്‍
പ്രണയം മഴവില്‍ക്കൊടികളായ്… (പവിഴമുന്തിരി)