Koodilla Kuyilamme

Movie

Geethaanjali

Music by

Vidyasagar

Lyrics by

O. N. V. Kurup

Singer(s)

M. G. Sreekumar, Shweta Mohan

Release

2013

Music Label

Eastcoast Audios

Song

Koodilla Kuyilamme

കൂടില്ലാക്കുയിലമ്മേ… നാടോടി കുറുമൊഴിയേ..
തേടുന്നതാരെ നീ… പാടും നിന്‍ തോഴനോ..
തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റ് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ
തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റു് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ ഓ (കൂടില്ലാക്കുയിലമ്മേ)

ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
തെയ്തെയ് താളംതുള്ളി അരയന്നപ്പിടയെപ്പോലെ
പൊന്നോടം തീരത്തണഞ്ഞൂ..
തയ്തയ് ഓളംതല്ലി കല്ലോലച്ചേലില്‍ നീന്തി
ആലോലം തീരത്തണഞ്ഞൂ…
ഇരുവധു പകരതിന്‍ വരികയായി നമ്രയായി
നവവധു അടിമുടി ഒരു മലര്‍വള്ളിപോല്‍
ഇരുവരുമലസത വിലസിതം
വരികയായിരുമലര്‍ക്കുരുവികളായി

തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റ് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ
തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റ് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ.. ഓഹോ
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ

ഝിന്‍ ഝിന്‍ തുള്ളിത്തുള്ളി
വിറവാലന്‍ അണ്ണാര്‍ക്കണ്ണാ
തേടുന്നതേറെ കൊതിയോ…
ച്ചൊല്‍ ച്ചൊല്‍ അണ്ണാര്‍ക്കണ്ണാ
വിറവാലാ വാഴക്കൂമ്പിള്‍
തേനുണ്ണാനേറെ കൊതിയോ…
തുടുമലര്‍ ചൊടികളില്‍ നുകരുമാ മാധുരി
വെറുതെ നിന്‍ നിനവിലോ കനവിലോ വന്നുപോയി
പ്രണയമൊരരുവിയായി ഒഴുകുന്നു
കടലിലേക്കിതുവെറും കവിതയാണോ..

തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റ് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ..
തളിര്‍ചൂടി നില്‍ക്കുമീ തേന്മാവിന്‍
കുളിര്‍കാറ്റു് കിക്കിളി കൂട്ടുമ്പോള്‍
കളിവാക്കു ചൊല്ലുമെന്‍ തോഴാ നീ പോരൂ.. ഓ..
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ പാടും നിന്‍ തോഴനോ