Geethanjali – Movie Review

Geethanjali – Movie Review

Movie

Geethaanjali

Directed by

Priyadarshan

Produced by

GP Vijayakumar

Screenplay by

Abhilash Nair

Music by

Vidyasagar

Studio

Seven Arts International

Starring

Mohanlal, Nishan, Keerthi Suresh, Siddique, Innocent, Madhu, Swapna Menon, Ganesh Kumar,

മലയളത്തിലെ എക്കലത്തേയും മികച്ച ഹൊറര്‍ ചിത്രമായ മണിച്ചിത്രത്താഴ്  ഓര്‍മ്മയില്ലേ, മോഹന്‍ലാല്‍ സണ്ണിയായും ശോഭന നാഗവല്ലിയായും അഭിനയിച്ചു പ്രേക്ഷകരെ വിസ്മയിപ്പിച്ച  ചിത്രം. സണ്ണി തിരിച്ചുവന്നിരിക്കുകയാണ്‌ പ്രിയദര്‍ശന്റെ 'ഗീതാഞ്ജലി'യിലൂടെ. പക്ഷെ കഥാപാത്രത്തിന്റെ തുടര്‍ച്ചയുണ്ടെങ്കിലും കഥയുടെ തുടര്‍ച്ചയില്ലാതെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.

അന്നമ്മയുടെ (സീമ) ഇരട്ട കുട്ടികളാണ്‌ ഗീതയും അഞ്ജലിയും (കീര്‍ത്തി സുരേഷ്). ഇതില്‍ ഗീത ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അഞ്ജലി സേഹിച്ച അനൂപുമായുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമനിക്കുന്നു. ഇരുവരും വീട്ടിലെത്തുമ്പോള്‍ ഗീത പ്രേതമായി വന്ന് അഞ്ജലിയെ ഭയപ്പെടുത്തുന്നു. മാനസികമായി തകര്‍ന്ന അഞ്ജലിയെ ചികിത്സിക്കാന്‍ ഡോ. സണ്ണി (മോഹന്‍ലാല്‍) വരികയും തുടര്‍ന്നുള്ള ഹൊറര്‍ സസ്പന്‍സായ കഥയാണ്‌ ചിത്രത്തിലുള്ളത്.

നടി മേനകയുടെ മകള്‍ കീര്‍ത്തി നായികയായി അഭിനയിക്കുന്ന  ചിത്രത്തില്‍, സിദ്ദിക്ക്, ഇന്നസെന്‍റ്‌, മധു, ഗണേഷ് കുമാര്‍, സ്വപ്ന മേനോന്‍ തുടങ്ങിയ വന്‍ താര നിരയുണ്ട്. നകുലനായി ഒറ്റ ഷോട്ടില്‍ സുരേഷ് ഗോപിയും അഭിനയിക്കുന്നു.



പഴയ ഡോ. സണ്ണിയുടെ നിഴല്‍ മാത്രമേ ഈ ചിത്രത്തില്‍  പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയൂ. സണ്ണിയായി അഭിനയിച്ചു ഫലിപ്പിക്കാന്‍ മോഹന്‍ലാലിന്‌ കഴിയാതെ പോയി.  ഒരുപാട് ഭാഷകളില്‍ പറഞ്ഞു പഴകിയതും പ്രവചിക്കാവുന്നതുമായ കഥയും നിരാശ സമ്മാനിക്കുന്നു. സെവന്‍ ആര്‍ട്സ് ഫിലിംസിന്‍റെ ബാനറില്‍ ജി. പി വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഗീതാഞ്ജലിക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് വിദ്യസാഗറാണ്.
Final Rating