Kadalaasu chaayam

കവിത : കടലാസു ചായം
വര്‍ഷം : 2018
രചയിതാവ് : മീര മയൂര

നിന്റെ സുദീര്‍ഘമായ കാണാതാവല്‍
അതു തന്നെയാണ്
എന്റെ ദിനങ്ങളെ ഇത്രമേല്‍ നേര്‍പ്പിച്ചത്

പിന്നെയാ നേര്‍ത്ത നിറങ്ങള്‍
കടലാസിലൂടൊഴുകിപ്പരന്ന്
ഉറങ്ങിയുണരുമ്പൊഴേയ്ക്കും
വിളറി വെളുത്തൊരാകാശമായും

അവയിലൂടൊന്നൊഴുകി നടക്കാതെ
തെന്നിവീഴലിനെ ഭയന്ന്
നീയും കിനാവു കാണുന്നതു
ഞാനറിയുന്നുണ്ട്
അതെന്നെ ഭയപ്പെടുത്തുന്നുമുണ്ട്.

Poem : Kadalaasu Chaayam
Year : 2018
Lyricist : Meera Mayoora

Ninte sudeerghamaaya kaanaathaaval
athu thanneyaan
ente dinangngale ithramel nerppichchath

pinneyaa nerththa nirangngal
kadalaasilutozhukipparannu
urangngiyunarumpozheykkum
vilari veluththoraakaasamaayum

avayiludonnozhuki nadakkaathe
thenniveezhaline bhayannu
neeyum kinaavu kaanunnathu
njaanariyunnund
athenne bhayappeduththunnumud.

Lyrics – Ml
Lyrics – En