Pattam Pole -Trailer

Pattam Pole -Trailer

Directed by

Azhagappan

Written by

Girish Kumar

Studio

Carlton Films

Starring

Dulquer Salmaan, Malavika Mohanan, Anoop Menon, Archana Kavi, Jayaprakash, Lalu Alex, Shraddha Gokul

പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ്‌ 'പട്ടം പോലെ'.ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്‌ ഗിരീഷ്‌ കുമാര്‍ . ചിത്രീകരണങ്ങളില്‍ ചിലഭാഗങ്ങള്‍ ഏവര്‍ക്കും സുപരിചിതമായ ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു. 

റൊസ്സാരിയോ ഈവന്റ് മാനേജുമെന്റ് കമ്പനിയിലെ എക്‌സിക്യുട്ടീവ് കാര്‍ത്തിക്ക് എന്ന കഥാപാത്രമായാണ്‌  ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. കാര്‍ത്തിക് ഒരു തമിഴ് ബ്രാഹ്മിന്‍ പയ്യനാണ്‌. കഥയില്‍ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാന്‍ കെ.യു.മോഹന്റെ മകള്‍ മാളവികയാണ് 'പട്ടം പോലെ'യില്‍ ദുല്‍ഖറിന്റെ നായിക. 

കൂടാതെ അനൂപ് മേനോനും, അര്‍ച്ചന കവിയും മുഖ്യ കഥാപാത്രങ്ങളേയാണ്‌ അവതരിപ്പിക്കുന്നത്‌ .സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്റേതാണ് ഈണം. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കെ.ഗിരീഷ്‌കുമാര്‍ .