Iniyum varaathoren

Song : Iniyum varaathoren
Movie : Ee mazha thenmazha
Year : 2000
Singer(s) : G Venugopal
Music : Johnson
Lyricist(s) : Mancombu Gopalakrishnan
ഇനിയും വരാത്തൊരെന്‍ ദേവതയ്ക്കായ്
ഇവിടെ ഞാന്‍ കാതോര്‍ത്തു നില്‍ക്കയല്ലോ
എതിരെ വരാത്തൊരു പെണ്‍കൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ

പുഷ്പോദയങ്ങള്‍ക്കു ഭംഗിയില്ലാ
പൂങ്കുയില്‍ പാട്ടുകള്‍ക്കീണമില്ലാ
പുഷ്പോദയങ്ങള്‍ക്കു ഭംഗിയില്ലാ
പൂങ്കുയില്‍ പാട്ടുകള്‍ക്കീണമില്ലാ
ഞാനുപാസിക്കും തിടമ്പിനല്ലാതെയീ
ഭൂമിയിലൊന്നിനും ചന്തമില്ലാ
ഭൂമിയിലൊന്നിനും ചന്തമില്ലാ

ഇനിയും വരാത്തൊരെന്‍ ദേവതയ്ക്കായ്
ഇവിടെ ഞാന്‍ കാതോര്‍ത്തു നില്‍ക്കയല്ലോ
എതിരെ വരാത്തൊരു പെണ്‍കൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ

നീ വെളിച്ചത്തെ കൊതിക്കുന്മെങ്കില്‍
സൂര്യനായ് നിന്‍മുന്നില്‍ ഞാനുദിക്കാം
നീ വെളിച്ചത്തെ കൊതിക്കുന്മെങ്കില്‍
സൂര്യനായ് നിന്‍മുന്നില്‍ ഞാനുദിക്കാം
അന്ധകാരത്തെ നീ ആഗ്രഹിച്ചാല്‍
വെണ്‍ചന്ദ്രലേഖയെ പൂട്ടി വെയ്ക്കാം
വെണ്‍ചന്ദ്രലേഖയെ പൂട്ടി വെയ്ക്കാം

ഇനിയും വരാത്തൊരെന്‍ ദേവതയ്ക്കായ്
ഇവിടെ ഞാന്‍ കാതോര്‍ത്തു നില്‍ക്കയല്ലോ
എതിരെ വരാത്തൊരു പെണ്‍കൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ
അനുദിനം നോയ്മ്പു ഞാന്‍ നോല്‍ക്കയല്ലോ

Song : Iniyum varaathoren
Movie : Ee mazha thenmazha
Year : 2000
Singer(s) : G Venugopal
Music : Johnson
Lyricist(s) : Mancombu Gopalakrishnan

Lyrics – Ml
Lyrics – En