Aarodum onnum mindathe

Song : Aarodum onnum mindathe
Movie : Narasimham
Year : 2000
Singer(s) : KJ Yesudas
Music : MG Radhakrishnan
Lyricist(s) : Girish Puthancheri
ആരോടും ഒന്നും മിണ്ടാതെ
വാതില്‍ക്കല്‍ നില്പൂ വാസന്തം
നറുതേന്‍ നിലാവിന്‍ തെല്ലല്ലേ
മഴനൂലില്‍ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിന്‍ മിഴിയില്‍ മണിത്തിങ്കളേ
ചിരിമണിയൊന്നും വിരിയല്ലേ കവിള്‍മുല്ലയില്‍
എന്നും ഞാന്‍ നിന്നെ സ്വപ്നം കാണും നേരമായ്

മെല്ലെ മെല്ലെയീ രാവില്‍ ചെറു ചില്ലു ജാലകം ചാരാ‍മ്
ചെറുപുഴയുടെയലകളിലെങ്ങോ ഒരു ചില്‍ ചില്‍ മര്‍മ്മരം

ആരാരും കേള്‍ക്കാതിന്നും എന്നുള്ളില്‍ മോഹത്തിന്‍
വിഷുപ്പക്ഷി മൂളിപ്പാടുന്നു
കണ്‍പീലിത്തുമ്പില്‍ നിന്നും തൂവെള്ളിനാളങ്ങള്‍
മഷിച്ചാന്തു മെല്ലെ ചാര്‍ത്തുന്നു
നീയാകും പൂവിന്റെ ഇതള്‍ക്കുമ്പിളില്‍
മാറ്റോലും മഞ്ഞിന്റെ കുളിര്‍ത്തുള്ളിയായ്
നിറമേഴും ചാര്‍ത്തും കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടെ തങ്കക്കൈവളകള്‍

മാനത്തെ മച്ചിന്മേലേ കണ്‍ചിമ്മും നക്ഷത്രം
വിളിക്കുന്നു നിന്നെത്താരാട്ടാന്‍
ചിന്ദൂരക്കുന്നിന്‍ മേലേ പൂങ്കാറ്റായ് പെയ്യുന്നു
തണുപ്പിന്റെ തങ്കക്കസ്തൂരി
പൊന്‍ തൂവല്‍ച്ചേലോടെ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത കണിത്തുമ്പികള്‍
മണിമുറ്റമൊരുങ്ങുന്നു മണിമഞ്ചലിറങ്ങുന്നു
ചേക്കേറാന്‍ തിടുക്കമായ് തങ്കപൂങ്കിളയേ

ആരോടും ഒന്നും മിണ്ടാതെ
വാതില്‍ക്കല്‍ നില്പൂ വാസന്തം
നറുതേന്‍ നിലാവിന്‍ തെല്ലല്ലേ
മഴനൂലില്‍ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിന്‍ മിഴിയില്‍ മണിത്തിങ്കളേ
ചിരിമണിയൊന്നും വിരിയല്ലേ കവിള്‍മുല്ലയില്‍
എന്നും ഞാന്‍ നിന്നെ സ്വപ്നം കാണും നേരമായ്

മെല്ലെ മെല്ലെയീ രാവില്‍ ചെറു ചില്ലു ജാലകം ചാരാ‍മ്
ചെറുപുഴയുടെയലകളിലെങ്ങോ ഒരു ചില്‍ ചില്‍ മര്‍മ്മരം

Song : Aarodum onnum mindathe
Movie : Narasimham
Year : 2000
Singer(s) : KJ Yesudas
Music : MG Radhakrishnan
Lyricist(s) : Girish Puthancheri

Lyrics – Ml
Lyrics – En